'ഖളാ' എന്ന ഒന്ന് നമസ്കാരത്തിനു ഉണ്ടോ? "ഇന്നസ്സ്വലാത കാനത് അലല്‍ മുഅ്മിനീന കിതാബന്‍ മൗഖൂത്താ എന്നത് കൃത്യമായ നിര്‍ദേശം അല്ലേ? നോമ്പ് അല്ലാത്ത ഏതെങ്കിലും നിര്‍ബന്ധ കര്‍മങ്ങള്‍ 'ഖളാ' എന്ന സംഞ്ജയില്‍ വരുന്നുണ്ടോ? നിസ്കാരം ഖളാ വീട്ടണം എന്നതിന് ആയത്തോ ഹദീസോ തെളിവ് ഉണ്ടോ? ഇല്ലെങ്കില് കര്‍മ്മ ശാസ്ത്ര പണ്ടിതന്മാര്‍ ഈ മസ്അലയ്ക്ക് അവലംബിച്ച പ്രമാണം എന്ത്?

ചോദ്യകർത്താവ്

ഇപി അബ്ദു

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ഇജ്മാഅ് ആണ് ഖളാഅ് വീട്ടാനുള്ള തെളിവ്. നവവി ഇമാം പറയുന്നു: പരിഗണനീയമായ എല്ലാ പണ്ഡിതരും നിസ്കാരം ഖളാഅ് വീട്ടണമെന്നതില്‍ ഏകോപിതരാണ്. ഇബ്നു ഹസ്മ് മാത്രമാണ് ഈ അഭിപ്രായത്തെ എതിര്‍ത്തത്. ഖളാഅ് വീട്ടാന്‍ സാധ്യമല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്തും തൌബ ചെയ്തും പ്രതിവിധി ചെയ്യണമെന്നാണ് ഇബ്നു ഹസ്മ പറയുന്നത്. ഈ അഭിപ്രായം ഇജ്മാഇനെതിരും തെളിവുകള്‍ സഹിതം തള്ളപ്പെട്ടതുമാണ്. (മജ്മൂഅ് 3/71) നാലു മദ്ഹബിലും ഇതു തന്നെയാണ് വിധി. ഇബ്നു ഖുദാമയും ഈ വിഷയത്തില്‍ ഇജ്മാഅ് ഉദ്ധരിച്ചിട്ടുണ്ട്. فدين الله احق بالقضاء എന്ന ഹദീസും ഖളാഇനു തെളിവാണ്. ശര്‍ഇയ്യായ നിര്‍ബന്ധകര്‍മ്മങ്ങളെ മനുഷ്യര്‍ക്കു നല്‍കാനുള്ള കടത്തിനോടാണ് നബി തങ്ങള്‍ ഉപമിച്ചത്. മനുഷ്യനു നല്‍കാനുള്ള കടങ്ങള്‍ സമയം കഴിഞ്ഞാല്‍ ഇല്ലാതെയാവില്ലല്ലോ. എന്നത് പോലെയാണ് നമ്മുടെ കര്‍മ്മങ്ങളും. കാരണത്തോട് കൂടെ ഒഴിവാക്കിയ നിസ്കാരങ്ങള്‍ ഖളാഅ് വീട്ടണമെന്നതില്‍ ആര്‍ക്കും അഭിപ്രായ വിത്യാസമില്ല.  إذَا رَقَدَ أَحَدُكُمْ عَنْ الصَّلَاةِ أَوْ غَفَلَ عَنْهَا فَلْيُصَلِّهَا إذَا ذَكَرَهَا . من نام عن صلاة أو نسيها فليصلها إذا ذكرها നിസ്കാരം മറക്കുകയോ നിസ്കരിക്കാതെ ഉറങ്ങിപ്പോവുകയോ ചെയ്താല്‍ ഒാര്‍മ്മ വരുമ്പോള്‍ നിസ്കരിക്കണമെന്നര്‍ത്ഥം വരുന്ന ഈ ഹദീസുകള്‍ അതിനു തെളിവാണ്. ഉറങ്ങുകയോ മറക്കുകയോ മൂലം‍ നിസ്കാരം നഷ്ടപ്പെട്ടവര്‍ക്കു തന്നെ ഖളാഅ് വീട്ടേണ്ടതുണ്ടെങ്കില്‍ ഇത്തരം കാരണങ്ങളില്ലാതെ ഏതായാലും ഖളാഅ് വീട്ടേണ്ടി വരുമല്ലോ. സമയത്ത് നിസ്കരിക്കുക എന്ന പദത്തില്‍ രണ്ട് കല്‍പനകള്‍ ഉള്‍കൊള്ളുന്നുണ്ട്. നിസ്കരിക്കാനുള്ള കല്‍പനയും സമയം പാലിക്കാനുള്ള കല്‍പനയും. ഇതിലൊന്ന് ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ മറ്റേത് ചെയ്യല്‍ നിര്‍ബന്ധമാണ്. സമയബന്ധിതമായി ചെയ്തു തീര്‍ക്കേണ്ട നിര്‍ബന്ധകര്‍മ്മങ്ങള്‍ സമയത്ത് ചെയ്തിട്ടില്ലെങ്കില്‍ പിന്നീട് ചെയ്തു തീര്‍ക്കേണ്ടതാണ്. നിസ്കാരവും സകാതും ഹജ്ജും നോമ്പുംമെല്ലാം ഇതില്‍ ഉള്‍പെടും. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ  

ASK YOUR QUESTION

Voting Poll

Get Newsletter