അവയവ ദാനം ഇസ്ലാമിക വിധിയെന്ത് ? എം.ബി.ബിഎസ് പഠിക്കാന്‍ അവയവദാനം നിര്‍ബന്ധമെങ്കില്‍ ചെയ്യാമോ?
ചോദ്യകർത്താവ്
ശാകിര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നാല് മദ്ഹബ് പ്രകാരവും ജീവിച്ചിരിക്കുന്നവരുടെ അവയവദാനം നിഷിദ്ധം തന്നെയാണ്. അതിനെ അനുവദിക്കുന്ന ഉദ്ധരണികള്‍ ലഭ്യമല്ല.
ഇതു സംബന്ധമായി മുമ്പ് പ്രസ്ദ്ധീകരിച്ചത് ഇവിടെ വായിക്കുക
സര്‍ക്കാര്‍ ജോലിക്കോ പഠനാവശ്യങ്ങള്‍ക്കോ ഗവണ്‍മെന്റുകള്‍ അവയവദാന സമ്മത പത്രത്തില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചാല്‍ അംഗീകരിക്കാവുന്നതാണ്. നിര്‍ബന്ധിതനായി ചെയ്ത വസ്വിയ്യത് സാധുവല്ല എന്നതാണ് കാരണം. അത് കൊണ്ട് അവന്‍ കുറ്റക്കാരനുമാവുന്നില്ല.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.