വിവിധ പള്ളികളില്‍ നിന്നും ബാങ്കുകള്‍ കേള്‍ക്കുമ്പോള്‍ ഏതു ബാങ്കിനാണ് ഉത്തരം നല്‍കേണ്ടത്?

ചോദ്യകർത്താവ്

റാശിദ് സുലൈമാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മൂന്ന് വിധത്തില്‍ വിത്യസ്തമായ ബാങ്കുകള്‍ കേള്‍ക്കാം. ഒന്ന്: ഒരു ബാങ്കിനു ശേഷം മറ്റൊരു ബാങ്ക് ഇങ്ങനെയാണ് കേള്‍ക്കുന്നതെങ്കില്‍ ഓരോ ബാങ്കിനും വിത്യസ്തമായി തന്നെ ഉത്തരം നല്കല്‍ സുന്നതാണ്. ആദ്യത്തെ ബാങ്കിന് ഉത്തരം നല്‍കല്‍ വളരെ ഉത്തമവും ഒഴിവാക്കല്‍ കറാഹതുമാണ്. മറ്റ് ബാങ്കുകള്‍ക്ക് ഇജാബത് ചെയ്യല്‍ ഒഴിവാക്കുന്നത് കറാഹതല്ല. രണ്ട്:എല്ലാ മുഅദ്ദിനുമാരും ഒപ്പം ബാങ്ക് വിളിച്ചാല്‍ ഒരു ഇജാബത് തന്നെ മതി. മൂന്ന്: വിത്യസ്ത മുഅദ്ദിനുമാരുടെ ബാങ്കുകള്‍ ഒരേ സമയത്തെങ്കിലും പദങ്ങള്‍ കൊണ്ട് മുന്തലും പിന്തലും വന്നാലും എല്ലാ ബാങ്കിനുമായി ഒരു ഇജാബത് തന്നെ മതിയാവും. എല്ലാ മുഅദ്ദിനുമാരും അള്ളാഹു അക്ബര്‍ എന്ന് പറഞ്ഞു കഴിഞ്ഞുവെന്ന് ഉറപ്പ് വരുത്തി അതിനു ഇജാബത് ചെയ്യണം, ഈ രീതിയിലാണ് ഈ വിധത്തിലുള്ള ബാങ്കുകളിലെ എല്ലാ വാക്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter