ബെഡില്‍ നജസുണ്ടെന്ന് സംശയിച്ചു. അതില്‍ ഉറങ്ങിയപ്പോള്‍ വിയര്‍ക്കുകയും ചെയ്തു. എന്നാല്‍ എഴുന്നേറ്റ് കുളിക്കേണ്ടതുണ്ടോ?
ചോദ്യകർത്താവ്
മുഹമ്മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
വസ്തുക്കള്‍ പൊതുവേ അടിസ്ഥാന പരമായി ശുദ്ധിയുള്ളതാണ്. അതിനാല്‍ അത് അശുദ്ധമായി എന്നുറപ്പില്ലാത്ത കാലത്തോളം ശുദ്ധിയുള്ളതായി കണക്കാക്കണം. ബെഡില്‍ നജസായോ എന്നു സംശയിച്ചാല്‍ ആ സംശയത്തിനു പ്രസക്തിയില്ല. അപ്പോള്‍ അതില്‍ ഉറങ്ങി എഴുന്നേറ്റാല്‍ വിയര്‍ത്തിട്ടുണ്ടെങ്കിലും കുളിക്കേണ്ടതില്ല. എന്നാല്‍ ബെഡില്‍ നജസായി എന്നുറപ്പുണ്ടായിരുന്നു. ആ നജസ് വൃത്തിയായോ എന്നു സംശയിച്ചാല്‍ അത് നജസുള്ളതായി തന്നെ കണക്കാക്കണം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.