മുസല്‍മാനെ കുട്ടപ്പന്‍ അന്തോണി എന്നൊക്കെ നിക്ക് നെയിം വിളിക്കുന്നതിന്റെ വിധി? നിഷിദ്ധമായ പേരിടപ്പെട്ട ആളെ ആ പേര് വിളിക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നല്ല സ്ഥാനപ്പേരുകള്‍ നല്‍കുന്നതിന് വിരോധമില്ല. ഒരാള്‍ വെറുക്കുന്ന പേരുകള്‍ കൊണ്ട് അയാളെ അഭിസംബോധനം ചെയ്യല്‍ ഹറാമാണ്. എന്നാല്‍ അയാള്‍ ആ പേരിലറിയപ്പെട്ടാല്‍ മറ്റുള്ളവര്‍ക്ക് ആളെ മനസ്സിലാവാനായി ആ പേര് ഉപയോഗിക്കുന്നതിന് വിരോധമില്ല. (തുഹ്ഫ ശര്‍വാനി 9/374). മറ്റു മതസ്ഥരുടെ പേരുകള്‍ മുസ്‍ലിംകള്‍ക്കു കൂടി ഉപയോഗിക്കുന്നതാണെങ്കില്‍ മറ്റൊരു മുസ്‍ലിമിനെ അയാള്‍ ഇഷ്ടപ്പെടുമെങ്കില്‍ വിളിക്കാവുന്നതാണ്. മുസ്‍ലിംകള്‍ക്കുപയോഗിക്കാത്ത അമുസ്‍ലിംകള്‍ മാത്രം ഉപയോഗിക്കുന്ന പേര് വെക്കല്‍ അവരോട്  സാമ്യത പുലര്‍ത്തലായത് കൊണ്ട് നിഷിദ്ധമാണെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹറാമായ പേര് വെക്കപ്പെട്ടവനെ ആ പേരില്‍ അഭിസംബോധനം ചെയ്യുന്നതിന് വിരോധമില്ല. ഹറാമായ പേരിടുന്നതാണ് നിഷിദ്ധമായത്. ഒരാള്‍ ഹറാമായ പേരിലറിയപ്പെട്ടാല്‍ ആ പേരില്‍ അയാളെ വിളിക്കാവുന്നതാണ്. കാരണം അള്ളാഹു അല്ലാത്തവരിലേക്ക് അബ്ദു ചേര്‍ത്ത് വിളിക്കല്‍ നിഷിദ്ധമാണല്ലോ. എന്നാല്‍ അത്തരം പേരിലറിയപ്പെട്ടവരെ നബിയും സ്വഹാബതും അതേ പേരില്‍ തന്നെ പരിചയപ്പെടുത്തിയിരുന്നു. അബ്ദുശ്ശംസ് , അബ്ദുല്‍ മുഥ്ഥലിബ്, അബ്ദു മനാഫ് തുടങ്ങിയ പേരുകള്‍ നബിയും സ്വഹാബതും ഉപയോഗിക്കാറുണ്ടായിരുന്നു കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter