നമ്മില്‍ നിന്ന് മറ്റുള്ളവന്റെ ശരീരത്തില്‍ നജസ് ആയി അറിയിക്കാന്‍ പറ്റാത്ത അവസ്ഥ വന്നാല്‍ എന്ത് ചെയ്യണം?

ചോദ്യകർത്താവ്

ആശിഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നമ്മില്‍ മറ്റുള്ളവന്റെ ശരീരത്തില്‍ അവന്റെ നിസ്കാരത്തെ ബാധിക്കുന്ന വിധത്തിലുള്ള നജസുകളായാല്‍ അവനെ അറിയിക്കേണ്ടതാണ്. കാരണം നജസുമായി നിസ്കരിക്കുന്നവന്റെ നിസ്കാരം അള്ളാഹു സ്വീകരിക്കുകയില്ല. നജസുള്ള വിവരം അറിയാതെ നിസ്കരിച്ചാലും സ്വീകാര്യമല്ല. ഇമാം നവവി (റ) പറയുന്നു: أجمع المسلمون على تحريم الصلاة على المحدت  وأجمعوا على أنها لا تصح منه سواء إن كان عالما بحدثه أو جاهلا أو ناسيا لكنه إن صلى جاهلا أو ناسيا فلا إثم عليه വുദൂ ഇല്ലാതെ നിസ്കരിക്കുന്നവന്റെ നിസ്കാരം സ്വഹീഹാവുകയില്ല എന്ന് മുസ്‍ലിംകള്‍ ഏകോപിച്ച് പറഞ്ഞിരിക്കുന്നു. വുദൂ ഇല്ലാത്ത വിവരം അറിയുന്നവനായാലും അറിയാത്തവനായാലും അറിഞ്ഞ് മറന്നവനായാലും നിസ്കാരം സ്വഹീഹാവില്ല എന്നതും പണ്ഡിതരുടെ ഇജ്മാആണ്. അറിയാതെ നിസ്കരിച്ചാല്‍ കുറ്റമില്ലെന്ന് മാത്രം (മജ്മൂഅ് 2/67). ഒരു മുസ്‍ലിമിന് ഗുണം ആഗ്രഹിക്കണമല്ലോ. അത് കൊണ്ട് അവനോട് പറയാന്‍ പരമാവധി ശ്രമിക്കണം. മാത്രമല്ല നിസ്കരിക്കാന്‍ നില്‍കുന്നവന്റെ ശരീരത്തില്‍ നിസ്കാരം ബാത്വിലാക്കുന്ന വിധത്തിലുള്ള നജസ് കണ്ടാല്‍ അവനെ അറിയിക്കല്‍ നിര്‍ബന്ധമാണ്. അറിയാതെ നിസ്കരിച്ചാല്‍ അവന് കുറ്റമില്ലയെങ്കിലും വിധി ഇങ്ങനെത്തന്നെയാണ്. (തുഹ്ഫ 2/137). ഇങ്ങനെയെല്ലാം പണ്ഡിതര്‍ പറഞ്ഞത് കൊണ്ട് പരമാവധി അവനെ അറിയിക്കാന്‍ ശ്രമിക്കണം. ഒരു നിലക്കും അറിയിക്കാന്‍ പറ്റിയില്ലെങ്കില്‍ അവന് വേണ്ടി ദുആ ചെയ്യല്‍ നല്ലതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter