പന്നി മാംസവും മറ്റും പാകം ചെയ്യുന്നവരുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാമോ?
ചോദ്യകർത്താവ്
നിസാര്‍ കെ.കെ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നജസായ മാംസം പാകം ചെയ്ത് ശുദ്ധിയാക്കാതെ അതേ പാത്രത്തില്‍ പാകം ചെയ്യപ്പെട്ട ഭക്ഷണമാണ് എന്ന് ഉറപ്പുണ്ടെങ്കില്‍ ആ ഭക്ഷണം കഴിക്കാന്‍ പറ്റുകയില്ല. അത് പാകം ചെയ്തവരുടെ കയ്യും ശുദ്ധിയാക്കേണ്ടതുണ്ട്. ശുദ്ധിയാക്കേണ്ട വിധം കൈ ശുദ്ധിയാക്കാതെയാണ് പാകം ചെയ്തത് എന്ന് ഉറപ്പുണ്ടെങ്കിലും ഭക്ഷണം നിഷിദ്ധമാണ്. ശുദ്ധിയാക്കേണ്ടത് ഏഴു പ്രാവശ്യം കഴുകി കൊണ്ടാണ്. അതിലൊന്ന് മണ്ണു കലക്കിയ വെള്ളം കൊണ്ടാവുകയും വേണം. നജസാവാന്‍ സാധ്യത കൂടുതലുള്ള അവിശ്വാസികളുടെ ഭക്ഷണം കഴിക്കലും അവരുടെ പാത്രങ്ങള്‍ ഉപയോഗിക്കലും കറാഹതാണെന്ന് ഫുഖഹാക്കള്‍ വ്യക്തമാക്കിയതാണ്.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.