ജനാബത്ത് കാരന്‍ മുറിച്ച നഖം എന്ത് ചെയ്യണം, അത് കുളിക്കുമ്പോള്‍ കഴുകണോ?
ചോദ്യകർത്താവ്
അബ്ദുല്‍ ഫത്താഹ് കോന്നി ...
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വലിയ അശുദ്ധിയുള്ളവര്‍ ശരീരത്തിലെ രോമം, മുടി, നഖം എന്നിവ നീക്കം ചെയ്യാതിരിക്കല്‍ സുന്നത്താണ്. അവ മഅ്ശറയില്‍ ജനാബതുള്ളതായി വരുമെന്ന് ഇമാം ഗസാലി തങ്ങള്‍ (റ) പറഞ്ഞിട്ടുണ്ട്. പക്ഷേ, കൊഴിഞ്ഞു പോയതോ, ഒഴിവാക്കിയതോ ആയ മുടിയും രോമവും നഖവും കഴുകേണ്ടതില്ല. അവ കഴുകാതെ കുളിച്ചാലും വലിയ അശുദ്ധിയില്‍ നിന്നു ശുദ്ധിയാവുകയും ചെയ്യും.
സ്വീകാര്യമായ ഇബാദത്തുകള്‍ ചെയ്യാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ.