ഒരാള്‍ സുജൂദ്‌ ചെയ്തപ്പോള്‍ നെറ്റിയില്‍ പറ്റിച്ചേ‍ര്‍ന്ന വസ്തു മൂലം നെറ്റി വേദന ആയപ്പോള്‍ അതു നീക്കാന്‍ വേണ്ടി തല ഉയര്‍ത്തുകയും നീക്കിയ ശേഷം വീണ്ടും തല്‍സ്ഥാനത്ത് നെറ്റി വെക്കുകയും ചെയ്തതു.ഇതു കൊണ്ട്‌ നിസ്കാരം ബാത്വില്‍ ആകുമോ? ഇതു ഒരു സുജൂദിനെ കൂടുതല്‍ ആക്കലല്ലേ?

ചോദ്യകർത്താവ്

ആരിഫ്‌

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സുജൂദ്‌ ചെയ്തപ്പോള്‍ നെറ്റിയില്‍ തറച്ച മുള്ള് തുടങ്ങിയ വസ്തുക്കള്‍ മൂലം നെറ്റി വേദന ആയപ്പോള്‍ അതു നീക്കാന്‍ വേണ്ടി തല ഉയര്‍ത്തിയാല്‍ രണ്ടാമാതും തത്സ്ഥാനത്തു തന്നെ നെറ്റി വെക്കല്‍ നിര്‍ബന്ധമാണ്. രണ്ടാമത് വെച്ചതിന് ശേഷമേ ഇടയിലുള്ള ഇരുത്തത്തിലേക്കോ അല്ലെങ്കില്‍ അടുത്ത റകഅതിലേക്കോ എഴുന്നേല്‍കാവൂ. കാരണം ഒരു റുക്നില്‍ നിന്ന്  ശേഷമുള്ള റുക്നിലേക്കുള്ള നീക്കം ആ റുക്ന് ഉദ്ദേശിച്ച് കൊണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. മറ്റു ഉദ്ദേശങ്ങള്‍ക്ക് വേണ്ടി തല ഉയര്‍ത്തി അടുത്ത റുക്നിലേക്ക് നീങ്ങിയാല്‍ നിസ്കാരം ബാത്വിലാവും. ഖിയാമില്‍ നിന്ന് റുകൂഇലേക്ക് നീങ്ങുമ്പോഴും റുകൂഇല്‍ നിന്ന് ഇഅ്തിദാലിലേക്ക് ഉയരുമ്പോഴും ഇഅ്തിദാലില്‍ നിന്ന് സുജൂദിലേക്ക് പോവുമ്പോഴുമെല്ലാം ഇത് ശ്രദ്ധിക്കേണ്ടതാണ്.  ഉദാഹരണമായി തിലാവതിന്റെ സുജൂദിന് വേണ്ടി തല കുനിച്ചു. റുകൂഇന്റെ പരിതിയിലെത്തിയപ്പോള്‍ സുജൂദ് ഒഴിവാക്കി അത് റുകൂഅ് ആക്കാന്‍ തീരുമാനിച്ചാല്‍ അത് മതിയാവില്ല. മറിച്ച് നിര്‍ത്തത്തിലേക്കു തന്നെ വന്ന് രണ്ടാമത് റുകൂഇന് വേണ്ടി കുനിയേണ്ടതാണ്. മറ്റു ഉദ്ദേശങ്ങള്‍ക്കൊപ്പം അടുത്ത റുക്നും ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ രണ്ടാമത് മടങ്ങേണ്ടതില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter