ഇന്‍ശാ അല്ലാഹ് എന്ന് ഒന്നിച്ചെഴുതിയാല്‍ അര്‍ഥം മാറുമോ മറ്റു മതക്കാരടക്കം വായിക്കുന്ന ലെറ്ററുകളില്‍ ഇന്‍ശാഅല്ലാഹ് എന്ന് എഴുതാമോ

ചോദ്യകർത്താവ്

ഹബീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇന്‍ശാഅല്ലാഹ് എന്ന് ഒന്നിച്ചാണെഴുതേണ്ടത്. കാരണം ان شاء الله എന്ന അറബി ലിപിയുടെ മലയാളമാണല്ലോ അത്. ഇത് പറയുമ്പോള്‍ ഉച്ചാരണത്തില്‍ വരുന്ന ‘അ’ എന്നച് شاء എന്നതിലെ همزة യാണ്, അല്ലാഹ് എന്നതിലേതല്ല. അല്ലാഹ് എന്നതിലെ همزة കൂട്ടി വായിക്കുമ്പോള്‍ ഉച്ചാരണത്തില്‍ വരില്ല. ഇതനുസരിച്ച് പിരിച്ചെഴുതിയാല്‍ ഇന്‍ശാഅ ല്ലാഹ് എന്നെഴുതേണ്ടി വരും. അത് കൊണ്ട് അറബിയിലെഴുതുമ്പോള്‍ വായിക്കുന്ന പോലെയാണ് മലയാളത്തിലെഴുതുമ്പോള്‍ എഴുതേണ്ടത്. അപ്പോള്‍ ഇന്‍ശാഅല്ലാഹ് എന്ന് തന്നെ എഴുതണം. ശേഷം ചെയ്യാന്‍ പോവുന്ന കാര്യങ്ങള്‍ എഴുതുകയോ പറയുകയോ ചെയ്യുകയാണെങ്കില്‍ ഇന്‍ശാഅല്ലാഹ് എന്ന് സുന്നതാണ്. അങ്ങനെ ചെയ്യണമെന്ന് ഖുര്‍ആനില്‍ കല്‍പിക്കുകയും ചെയ്തിട്ടുണ്ട്. പണ്ഡിതര്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ അത് എഴുതിയതായി കാണാം. ഇമാം നവവി (റ) പരമാവധി ചുരുക്കി എഴുതാന്‍ ഉദ്ദേശിച്ച മിന്‍ഹാജ് എന്ന കിതാബില്‍ ഇന്‍ശാഅല്ലാഹ് എന്ന് എഴുതുമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. അമുസ്‍ലിംകളും വായിക്കുന്ന കത്തുകളിലും അത് എഴുതാവുന്നതാണ്. കാരണം നബി തങ്ങള്‍ അമുസ്‍ലിംകള്‍ക്കുള്ള കത്തുകളില്‍ ഖുര്‍ആനിലെ ആയതുകള്‍ എഴുതിയിരുന്നു. അങ്ങനെ എഴുതാമെന്നതില്‍ പണ്ഡിതര്‍ ഏകോപിതരാണെന്നാണ് ഇമാം നവവി (റ) പറഞ്ഞത്.  പരിശുദ്ധ നാമങ്ങള്‍ അവര്‍ കൈവശം വെക്കുകയെന്നത് അതിനോടുള്ള നിന്ദ്യതയാണെന്ന് പണ്ഡിതര്‍ പറഞ്ഞത് കൊണ്ട് എഴുതാതിരിക്കുന്നതാണ് നല്ലത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter