സ്ത്രീ കറുത്ത വസ്ത്രം ധരിക്കുന്നത് പ്രത്യേകം സുന്നതാണോ? കയ്യടി അനുവദനീയമാണോ

ചോദ്യകർത്താവ്

ഹബീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സത്രീക്ക് കറുത്ത വസ്ത്രം ധരിക്കുന്നത് പ്രത്യേകം സുന്നതില്ല. എന്നാല്‍ പുരുഷന്മാരെ ആകര്‍ശിക്കാത്ത വസ്ത്രമാണ് സ്ത്രീ ധരിക്കേണ്ടത്. അതിനു കറുപ്പ് നിറം ഉതകുമെങ്കില്‍ അത് ഉത്തമമാണ്. ഭര്‍ത്താവ് മരിച്ചത് കാരണം ഇദ്ദ ആചരിക്കുന്ന സ്ത്രീ ചായം പൂശിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലെന്ന മുഴുവന്‍ പണ്ഡിതരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ കറുത്ത വസ്ത്രം ധരിക്കാമെന്ന് ഇമാം ശാഫിഈ (റ) അടക്കമുള്ള പണ്ഡിതന്മാരില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടതായി കാണാം. അവര്‍ അതിനു പറഞ്ഞ കാരണം കറുത്ത വസ്ത്രങ്ങള്‍ ഭംഗിക്ക് വേണ്ടി ഉപയോഗിക്കാറില്ല എന്നാണ്. മാത്രമല്ല നബി (സ) തങ്ങളുടെ കാലത്ത് അവര്‍ കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ചിരുന്നതായിلما نزلت يدنين عليهن من جلابيبهن خرج نساء الأنصار كأن على رؤوسهن الغربان من الأكسية എന്ന ഹദീസില്‍ നിന്ന് മനസ്സിലാക്കാം. ജില്‍ബാബ് താഴ്ത്തിയിടണമെന്ന ആയത് ഇറങ്ങിയപ്പോള്‍ വസ്ത്രം കാരണം തലക്ക് മുകളില്‍ കാക്കയിരിക്കുന്നത് പോലെ അന്‍സ്വാരി സ്ത്രീകള്‍ പുറത്തിറങ്ങിയിരുന്നു. വസ്ത്രത്തിന്റെ കറുപ്പ് നിറം കാരണമാണ് കാക്ക ഇരിക്കുന്നത് പോലെ തോന്നിയതെന്ന്  പണ്ഡിതര്‍ വിശദീകരിച്ചതായി കാണാം. എന്നാല്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രം മാത്രമല്ല പല നിറത്തിലുള്ള വസ്ത്രങ്ങളും നബി (സ) കാലത്ത് സ്ത്രീകള്‍ ധരിച്ചിരുന്നതായി ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട് കയ്യടിയില്‍ വിത്യസ്ത അഭിപ്രായങ്ങള്‍ പണ്ഡിതര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. കളി എന്ന ലക്ഷ്യത്തോടെ അത് ചെയ്യല്‍ നിഷിദ്ധമാണെന്ന് ഇമാം സര്‍കശി (റ) പറയുകയും അത് ഇമാം റംലി (റ) പ്രബലമാക്കുകയും ചെയ്തത്. എന്നാല്‍ കളി എന്ന ലക്ഷ്യത്തോട് കൂടെയാണെങ്കിലും അത് കറാഹതാണ് എന്നാണ് ഇമാം ഇബ്നു ഹജര്‍ (റ) പ്രബലമാക്കിയത്. എന്നാല്‍ കൈകൊട്ട് കളി പോലെ കളിക്കാന്‍ വേണ്ടി കയ്യടിക്കുന്നത് പുരുഷന്മാര്‍ക്ക് ഹറാമാണെന്നതാണ് കൂടുതല്‍ പ്രബലമായ അഭിപ്രായം. കാരണം കൈയ്യടിച്ച് കളിക്കല്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായ കലയാണ്. അത് പുരുഷന്മാര്‍ ചെയ്യുന്നത് സ്ത്രീകളോട് സാദൃഷ്യമാവലാണ്. അത് ഹറാമാണ്. എന്നാല്‍ ഒരാളെ വിളിക്കുക പോലോത്ത ആവശ്യങ്ങള്‍ക്കായി കൈയടിക്കല്‍ അനുവദനീയമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter