ഏതൊക്കെ ജീവികളെ നമുക്ക് കൊല്ലാം?പല്ലിയെ കൊന്നാല്‍ എന്തെങ്കിലും കൂലിയുണ്ടൊ? തവളയെ കൊല്ലാമോ?

ചോദ്യകർത്താവ്

മുഹമ്മദ് ത്വാഹ കായംകുളം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രാണികളെയും ജീവികളെയും കൊല്ലാവുന്നതാണ്. ചില ജന്തുക്കളെ കൊല്ലരുതെന്ന് നബി തങ്ങള്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഉറുമ്പ് , തവള, തേനീച്ച, മരംകൊത്തി, തുടങ്ങിയ ജീവികളെ കൊല്ലരുതെന്ന് നബി തങ്ങള്‍ ഉണര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഉറുമ്പുകള്‍ ബുദ്ധിമുട്ടുണ്ടാക്കിയാല്‍ അവയെ കൊല്ലാമെന്ന് മറ്റു ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. ചുരുക്കത്തില്‍ പാമ്പിനെ പോലെ എലിയെ പോലെ ഉപദ്രവകാരികളായ ജീവികളെ കൊല്ലല്‍ സുന്നതാണ്. ഉപകാരവും ഉപദ്രവവുമുണ്ടാക്കുന്ന ജീവികളെ കൊല്ലല്‍ സുന്നതോ കറാഹതോ അല്ല. ഉപദ്രവമില്ലാത്ത ജീവികളെ കൊല്ലല്‍ കറാഹതാണ്. എന്നാല്‍ ഭക്ഷിക്കാനുതകുന്ന ജീവികളെ ഭക്ഷിക്കാനല്ലാതെ വെറുതെ കൊല്ലല്‍ ഹറാമാണ്. പല്ലിയെ കൊല്ലാവുന്നതും കൊല്ലാന്‍ നബി തങ്ങള്‍ പ്രത്യേകം കല്‍പിച്ചതുമാണ്. ഇബ്റാഹീം നബിയെ തീയിലിട്ടപ്പോള്‍ എല്ലാ ജീവികളും തീ അണക്കാന്‍ ശ്രമിച്ചപ്പോള്‍ പല്ലി മാത്രം അത് ആളിക്കത്തിക്കാന്‍ തന്നാലാവും വിധം ശ്രമിച്ചിരുന്നു എന്ന് നബി തങ്ങള്‍ പറഞ്ഞതായി കാണാം. ഈ കാരണം മാത്രമല്ല പണ്ഡിതര്‍ അതിന് പറഞ്ഞത്. മറിച്ച് മനുഷ്യന് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷജന്തുക്കളില്‍ പെട്ടതാണ് പല്ലിയെന്ന് ഇമാം ബൈളാവിയെ പോലോത്ത പണ്ഡിതര്‍ പറഞ്ഞതായി കാണാം. പാമ്പിനേക്കാള്‍ ശക്തമായ വിഷം ചില പല്ലികള്‍ക്കുണ്ടെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്. പല്ലി പല രോഗങ്ങള്‍ക്കും കാരണമാണെന്ന് പുതിയ ഗവേഷകളര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതൊന്നുമില്ലെങ്കിലും നബി തങ്ങള്‍ പറഞ്ഞത് സംശയങ്ങള്‍ക്കിടമില്ലാത്ത വിധം വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യലാണ് വിശ്വാസിയുടെ ഉത്തരവാദിത്വം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter