ജമുഅ മുബാറക് എന്ന് പറയുന്നതിന്റെ വിധി എന്ത്?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. വര്‍ഷവും മാസങ്ങളും പെരുന്നാള്‍ ആഘോഷങ്ങളും ആശംസിക്കല്‍ സുന്നതാണ് എന്ന് ശര്‍വാനി ഉദ്ധരിക്കുന്നുണ്ട്. ഈദ് ആശംസകള്‍ ശര്‍ആക്കപ്പെട്ടതാണെന്ന് ഇബ്നു ഹജര്‍ (റ) വില്‍ നിന്നുദ്ധരിച്ച് കൊണ്ട് ഇമാം റംലി (റ) യും പറയുന്നുണ്ട്. അത് സുന്നതോ ബിദ്അതോ അല്ലാത്ത അനുവദനീയമായ കാര്യമാണെന്നാണ് മറ്റു ചില പണ്ഡിതര്‍ പറയുന്നത്. വെള്ളിയാഴ്ചയെ കുറിച്ച് മുസ്‍ലിംകളുടെ ആഘോഷമെന്നാണല്ലോ നബി തങ്ങള്‍ പറഞ്ഞിട്ടുള്ളത്. അതിനാല്‍ അതും ആത്മാര്‍ത്ഥമായി ആഘോഷിക്കുന്നതിനു വിരോധമൊന്നുമില്ല. മാത്രമല്ല അതിലൂടെ ആ ദിവസത്തിലെ ബര്‍കതിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയും സ്നേഹപ്രകനവും സന്തോഷപ്രകടനവുമാണല്ലോ ഉള്‍കൊള്ളുന്നത്. അതൊക്കെ നല്ലതും അതിലുപരി സുന്നതുമായ കാര്യങ്ങളാണ്. ഏത് അനുഗ്രഹത്തിനും ആശംസകളര്‍പ്പിക്കാമെന്നതിന് സുജൂദുശ്ശുക്റും അനുശോചനവും നിയമമാക്കപ്പെട്ടതില്‍ നിന്നും കഅബ് ബ്നു മാലിക് (റ) വിന്റെ തൌബ സ്വീകരിച്ചപ്പോള്‍ ത്വല്‍ഹ (റ) ആശംസകളര്‍പ്പിച്ചതില്‍ നിന്നും തെളിവ് പിടിക്കാമെന്ന് ഇമാം റംലി (റ)തന്റെ നിഹായയില്‍ വ്യക്തമാക്കുന്നുണ്ട്. സമാനമായ ചോദ്യത്തിന് മുമ്പ് നല്‍കിയ മറുപടി ഇവിടെ വായിക്കാ. جمعة എന്നത് സ്ത്രീലിംഗമായത് കൊണ്ട് مباركة എന്നുപയോഗിക്കേണ്ടതാണെന്ന് പ്രത്യേകം ഉണര്‍ത്തുന്നു. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter