പുകവലിച്ചാല്‍ വുദു മുറിയുമോ ?
ചോദ്യകർത്താവ്
ഫര്‍ഹാന്‍ എപി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
പുകവലി വുദൂ മുറിയുന്ന കാരണങ്ങളില്‍ പെട്ടതല്ല. നാല് കാര്യങ്ങള്‍ കൊണ്ടാണ് വുദൂ മുറിയുക. മുന്‍ദ്വാരത്തില്‍ നിന്നോ പിന്‍ദ്വാരത്തില്‍ നിന്നോ മനിയ്യ് അല്ലാത്ത വല്ലതും പുറത്ത് വരുക. ബോധക്ഷയം ഭ്രാന്ത് മസ്ത് ഉറക്കം പോലോത്തത് കൊണ്ട് വകതിരിവ് നീങ്ങുക. ചന്തി നിലത്ത് ഉറപ്പിച്ച് ഉറങ്ങിയത് കൊണ്ട് വുദൂ മുറിയില്ല. സ്ത്രീയുടെയോ പുരുഷന്റെയോ മുന്‍ദ്വരമോ പിന്‍ദ്വാരമോ മുന്‍കയ്യിന്റെ പള്ള കൊണ്ട് തൊടുക. അന്യ സ്ത്രീ പുരുഷന്മാരുടെ തൊലി തമ്മില്‍ ചേരുക ഈ കാര്യങ്ങള്‍ കൊണ്ടാണ് വുദൂ മുറിയുക
പുകവലിയുടെ ഇസ്ലാമിക വിധി എന്തെന്ന് വിശദമായി അറിയാന്‍ ഇവിടെ ക്ലിക്കു ചെയ്യുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.