പെണ്‍കുട്ടികള്‍ മൈലാഞ്ചി ഇടുന്നതിന്റെ വിധിയെന്ത്‌ ? അവിവാഹിതരായ സ്ത്രീകള്‍ മൈലാഞ്ചി ഇടുന്നത് ഹറാമാണ് എന്ന് കേള്‍ക്കുന്നു. അത് ശരിയാണോ ? പുരുഷന്മാര്‍ക്ക് മൈലാഞ്ചി ഇടാമോ ?

ചോദ്യകർത്താവ്

മുഹമ്മദ്‌ ത്വാഹ കായംകുളം ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഭര്‍തൃമതികളായ സ്ത്രീകള്‍ക്ക് അവരുടെ ഇണകളെ സന്തോഷിപ്പിക്കാന്‍ വേണ്ടി കൈകാലുകളില്‍ മൈലാഞ്ചി ഇടല്‍ സുന്നതാണ്. ഹജ്ജിനു ഇഹ്റാം ചെയ്യുന്നതിനു മുമ്പായി ഇദ്ദയിലല്ലാത്ത എല്ലാ സ്ത്രീകള്‍ക്കും മൈലാഞ്ചി ഇടല്‍ സുന്നതാണ്. അവര്‍ ഭര്‍തൃമതികളല്ലെങ്കിലും അവര്‍ യുവതികളാണെങ്കിലും ഇഹ്റാമിനു വേണ്ടി അവര്‍ക്കത് സുന്നത് തന്നെയാണ്. പക്ഷേ, ഇഹ്റാമിനു വേണ്ടി മൈലാഞ്ചി ഇടേണ്ടത് മുന്‍കൈ മണിബന്ധത്തോടൊപ്പം മുഴുവനായിട്ടാണ്. അതു പോലെ മുഖത്തും മൈലാഞ്ചി കൊണ്ട് ഛായം ചെയ്യല്‍ ഇഹ്റാം ചെയ്യുന്ന സ്ത്രീക്കു സുന്നതാണ്. എന്നാല്‍ ഇഹ്റാമിനു ശേഷം ഇങ്ങനെ ഛായം ചെയ്യല്‍ കറാഹത്താണ്. ഭര്‍ത്താവില്ലാത്ത സ്ത്രീകള്‍ ഇഹ്റാമിനല്ലാതെ മൈലാഞ്ചി കൊണ്ട് മേല്പറഞ്ഞ പ്രകാരം നിറം നല്‍കല്‍ കറാഹതാണ്. എന്നാല്‍ മൈലാഞ്ചി ഉപയോഗിച്ച് ചിത്രപണികള്‍ ചെയ്യുന്നതും നഖങ്ങള്‍ക്ക് നിറം നല്‍കി ഭംഗിയാക്കുന്നതും ഭാര്‍ത്താവില്ലാത്തവര്‍ക്കും ഭര്‍ത്താവിന്‍റെ സമ്മതം കിട്ടാത്തവര്‍ക്കും നിഷിദ്ധമാണ്. പുരുഷന്മാര്‍ കൈകാലുകളില്‍ മൈലാഞ്ചി ഇടുന്നത് ഹറാം ആണെന്നാണ് ഫത്ഹുല്‍മുഈന്‍ അടക്കമുള്ള പല കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും പറയുന്നത്. എന്നാല്‍ ഹറാം അല്ലെന്നും ശക്തമായ കറാഹത് ആണെന്നും അഭിപ്രായപ്പെടുന്ന പണ്ഡിതരും ഉണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter