മെന്‍സസിന്റെ പരിധി എത്രയാണ്? എപ്പോഴാണ് കുളിക്കേണ്ടത്?

ചോദ്യകർത്താവ്

അബ്ദുല്‍ ലത്വീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആര്‍ത്തവം ഏറ്റവും ചുരുങ്ങിയത് ഒരു ദിവസമാണ്. കൂടിയത് പതിനഞ്ച് ദിവസവും. ഈ പരിധികള്‍ക്കപ്പുറമുള്ളത് ആര്‍ത്തവമായി കണക്കാകുയില്ല. അതു രോഗമാണ്. ആര്‍ത്തവ ശുദ്ധി വന്നു എന്നു ഉറപ്പിച്ചതിന് ശേഷമാണ് കുളിക്കേണ്ടത്. ആര്‍ത്തവ ശുദ്ധി വന്നു എന്നതിനുള്ള മാനദണ്ഡം: മനോഹരിക്കുമ്പോള്‍ കഴുകല്‍ നിര്‍ബന്ധമായ അത്രയും ഉള്ളിലേക്ക് വെളുത്ത പരുത്തി വെച്ചു നോക്കിയിട്ട് രക്തത്തിന്‍റെ അടയാളം കണ്ടില്ലെങ്കില്‍ ശുദ്ധി വന്നു എന്നു കണക്കാക്കണം. ജീവിതത്തില്‍ ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter