സിഹ്റ് ബാധിക്കാതിരിക്കാന്‍ എന്ത് ചെയ്യണം?
ചോദ്യകർത്താവ്
അബൂ സ്വാലിഹ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
بسم الله الذي لا يضر مع اسمه شيء في الأرض ولا في السماء وهو السميع العليم. أعوذ بكلمات الله التامات من شر ما خلق. أعوذ بكلمات الله التامات من غضبه ومن عقابه ومن شر عباده ومن همزات الشياطين وأن يحضرون. തുടങ്ങിയ ദിക്റുകളും മറ്റു രാത്രിയും രാവിലെയും ചൊല്ലാന്‍ കല്‍പിക്കപ്പെട്ട ദിക്റുകളും ചൊല്ലിയാല്‍ ഇന്‍ ശാഅല്ലാഹ് ഇത്തരം വിപത്തുകളില്‍ നിന്ന് രക്ഷപ്പെട്ടേക്കാം.
സൂറതുല്‍ഫലഖിലെയും സൂറതുന്നാസിലെയും ആയതുകളാണ് സിഹ്റ് ബാധിച്ചവരെ മന്ത്രിക്കാന്‍ ഉപയോഗിക്കാന്‍ ഏറ്റവും ഉത്തമം. റസൂലുല്ലാഹി (സ)ക്ക് സിഹ്റ് ബാധിച്ചെന്നും ഈ സൂറതുകള്‍ അവതരിപ്പിക്കപ്പെടുകയും അവ ഓതി മന്ത്രിക്കുകയും ചെയ്ത മുറക്ക് സിഹ്റിന്‍റെ ഫലം ഇല്ലാതായെന്നും ഹദീസുകളില്‍നിന്നും ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍നിന്നും വ്യക്തമാവുന്നുണ്ട്.
സിഹ്റുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം.
കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.