കളരിപ്പയറ്റ് ഇസ്‍ലാമികമാണോ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കളരിപ്പയറ്റ് പോലോത്ത ശാരീരികാഭ്യാസങ്ങള്‍ അത് പരിശീലിക്കുന്നവന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ചാണ് അതിന്റെ വിധി. ആ കല മുസ്‍ലിംകള്‍ രൂപപ്പെടുത്തിയതാണോ അല്ലെയോ എന്നല്ല  മറിച്ച് ഇത്തരം അഭ്യാസങ്ങള്‍ എന്തിനാണ് പരിശീലിക്കുന്നത് എന്നാണ് വിഷയം. സത്യത്തെ പ്രതിരോധിക്കാനെങ്കില്‍ സുന്നതാണ്. അള്ളാഹു പറയുന്നു وأعدوا لهم ما استطعتم من قوة ദീനിന്റെ ശത്രുക്കള്‍ക്കായി നിങ്ങള്‍ ശക്തി സംഭരിക്കുക. ഇബാദതിനു ആരോഗ്യവും ശക്തിയും ഉന്മേശവും ലഭിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണെങ്കിലും സുന്നത് തന്നെ. നബി (സ) പറയുന്നു: المؤمن القوى خير وأحب إلى الله من المؤمن الضعيف ശക്തനായ വിശ്വാസിയെയാണ് ബലഹീനനായ വിശ്വാസിയേക്കാള്‍ അള്ളാഹു ഇഷ്ടപ്പെടുന്നത്. അപ്പോള്‍ അള്ളാഹുവിന്റെ ഇഷ്ടസമ്പാദനത്തിനായി ശാരീരികക്ഷമത വളര്‍ത്തുകയെന്ന ഉദ്ദേശത്തോടെയും ഇത്തരം അഭ്യാസങ്ങള്‍ സുന്നത് തന്നെ. ആഇശ ബീവിയും (റ) നബിയും (സ) യും ഓട്ടമത്സരം നടത്തിയതായും ഹദീസില്‍ വന്നിട്ടുണ്ട്. പരസ്പരം അപകടം പിണയില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ ആയുധമപയോഗിച്ചുള്ള അഭ്യാസങ്ങളും അനുവദനീയം തന്നെ. ഔറത് കാണുന്ന വസ്ത്രങ്ങള്‍ ധരിച്ചും മറ്റു ഇസ്‍ലാം നിഷിദ്ധമാക്കിയ കര്‍മ്മങ്ങള്‍ കൊണ്ടും ഇത്തരം അഭ്യാസങ്ങളെ മലീമസമാക്കരുതെന്ന് മാത്രം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter