മൊബൈലില്‍ നോക്കി പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ വുളു ചെയ്യേണ്ടതുണ്ടോ?
ചോദ്യകർത്താവ്
അബ്ദുല്‍ ലത്തീഫ്.വാണിമേല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഖുര്‍ആന്‍ ഓതാന്‍ വുദു നിര്‍ബന്ധമില്ല. അതു സ്പര്‍ശിക്കാനും വഹിക്കാനുമാണ് വുദൂ നിര്‍ബന്ധമാണ്. മൊബൈലില്‍ ഖുര്‍ആന്‍ സ്ക്രീനില്‍ പ്രത്യക്ഷമാവുമ്പോള്‍ സ്ക്രീനില്‍ സ്പര്‍ശിക്കാതെയും വഹിക്കാതെയും ഓതാന്‍ വുദൂ നിര്‍ബന്ധമില്ല. പക്ഷേ, വുദൂ ഉണ്ടായിരിക്കലാണ് ഉത്തമം. എന്നാല്‍ സ്ക്രീനില്‍ സ്പര്ശിക്കേണ്ടിവരുമ്പോഴും അത് വഹിക്കേണ്ടി വരുമ്പോഴും വുദൂ നിര്‍ബന്ധമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ