നോമ്പ് കാരനു രക്തം ദാനം ചെയ്യാമോ ?
ചോദ്യകർത്താവ്
മുഹമ്മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ശരീരത്തില്‍ നിന്ന് രക്തമെടുക്കുന്നതിലൂടെ നോമ്പു മുറിയുകയില്ല.
എങ്കിലും രക്ത ദാനം മൂലമുണ്ടായേക്കവുന്ന ക്ഷീണം കാരണം നോമ്പു പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് ഭയപ്പെട്ടാല്‍ രക്ത ബാങ്ക് മുതലാവയക്കു രക്തം നല്‍കരുത്. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ അത്യാവശ്യമായി വന്നാല്‍ നിര്‍ബന്ധമായും രക്തം ദാനം ചെയ്യണം. നോമ്പു മുറിക്കേണ്ടത്ര ക്ഷീണമുണ്ടാകുമെന്നു ഭയന്നാലും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.