കക്കൂസും കുളി മുറിയും ഒന്നാണെങ്കില്‍ ദിക്‍ര്‍ എവിടെന്നാണ് ചൊല്ലേണ്ടത്..? അവിടെ നിന്ന് വുദൂ ചെയ്യാമോ
ചോദ്യകർത്താവ്
അബ്ദുല്‍ ഫത്താഹ് കോന്നി ...
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
വിസര്‍ജ്ജനസ്ഥലത്ത് നിന്ന് വുദു ചെയ്യുന്നത് നിഷിദ്ധമോ കറാഹതോ ആകാം. ആധുനിക രൂപത്തിലുള്ള ബാത്റൂമുകളില്‍ ഈ വിധി ബാധകമാവാന്‍ സാധ്യതകളില്ലെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. വുളു ചെയ്യാന്‍ മറ്റു സൌകര്യങ്ങളുള്ളിടത്ത് ബാത്റൂമില്‍ വെച്ച് ചെയ്യുന്നത് ഒഴിവാക്കുന്നത് തന്നെയാണ് അഭികാമ്യം. ഇതുമായി ബന്ധപ്പെട്ടും അവിടെ വെച്ച് ദിക്‍റ് ചൊല്ലുന്നതുമായി ബന്ധപ്പെട്ട വിധികളും മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. വുദൂഇന് ശേഷമുള്ള ദിക്‍റ് അവിടെ നിന്ന് പുറത്ത് വന്ന് ഖിബ്‍ലക്ക് മുന്നിട്ട് ചൊല്ലുന്നതാണ് ഉത്തമം. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.