നോമ്പും, നിസ്കാരവും നിര്‍ബന്ധമില്ലാത്തവരെ പോലെ സകാത്ത് നിര്‍ബന്ധമില്ലാത്തവര്‍ ആരെല്ലാം

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിശ്ചിത നിബന്ധനകള്‍ക്ക് വിധേയമായി കച്ചവട ചരക്കുകള്‍, ആട്, മാട്, ഒട്ടകം, സ്വര്‍ണ്ണം, വെള്ളി, അത്തരം നാണയങ്ങള്‍, അവയുടെ സ്ഥാനത്തു നില്‍ക്കുന്നവ, നിര്‍ണ്ണിതമായ ചില ഭക്ഷ്യപദാര്ത്തങ്ങളുടെ വിളവ് എന്നിവ നിശ്ചിത അളവില്‍ നിശ്ചിത കാലം ഒരു സ്വതന്ത്രനായ മുസ്ലിമിന്റെ ഉടമസ്ഥതയിലുണ്ടെങ്കില്‍ ആ സമ്പത്തില്‍ നിശ്ചിത അളവ് സകാതിന്റെ അവകാശമാണ്. അതുപോലെ ശവ്വാല്‍ മാസാരംഭത്തില്‍ തനിക്കും താന്‍ ചെലവു കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കുമുള്ള അന്നത്തെ ചെലവു കഴിച്ച് തന്റെ സമ്പത്ത് മിച്ചം വരുന്നുണ്ടെങ്കില്‍ അതില്‍ നിന്ന്, ഒരാള്‍ക്ക് ഒരു സാഅ് വീതം തനിക്കും തന്റെ ആശ്രിതര്ക്കും വേണ്ടി സകാതിന്റെ വിഹിതമായി നീക്കിവെക്കണം. സമ്പത്തിന്റെ ഉടമസ്ഥന്‍ കൈകാര്യ കര്‍തൃത്വത്തിനു അര്‍ഹനാണെങ്കില്‍ അവന്‍ അതിന്റെ സകാതിന്റെ വിഹിതം ബന്ധപെട്ട അവകാശികള്‍ക്കു നല്കണം. അല്ലെങ്കില്‍, അഥവാ പ്രായപൂര്‍ത്തിയോ ബുദ്ധിയോ വകതിരിവോ ഇല്ലാത്തവനാണെങ്കില് അവന്റെ സംരക്ഷകനായവന്‍ നല്കണം. ഈ ഗണത്തില്‍ പെടാത്തവര്‍ക്കൊന്നും സകാത് നിര്ബന്ധമില്ല. കൂടുതല് അറിയാന് ഈ സൈറ്റിലെ തന്നെ കര്മ്മശാസ്ത്രത്തിലെ സകാത് എന്ന ഭാഗം വായിക്കുക. സകാത് സംബന്ധമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള് വായിക്കാന് ഇവിടെ ക്ലിക്കു ചെയ്യുക. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter