അമുസ്ലിം സഹോദങ്ങളോട് കൂടെ ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്?

ചോദ്യകർത്താവ്

മുഹമ്മദ് നിശാദ് അരിയായപ്പാറ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുസ്‍ലിംകളായ നാം നജസായി കാണുന്ന പലതും അമുസ്‍ലിംകള്‍ ശുദ്ധിയുള്ളതായി മനസ്സിലാക്കുന്നു. പല നജസുകളും അവര്‍ക്ക് പരിശുദ്ധമായ വസ്തുക്കളാണ്. അവരുടെ പാത്രത്തില്‍ ഭക്ഷണം കഴിക്കുമ്പോഴും അവരുടെ കൂടെ ഭക്ഷണം കഴിക്കുമ്പോഴും ഇതെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ പാത്രം കഴുകാതെ ഉപയോഗിക്കുന്നത് കറാഹതാണെന്നാണ് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുള്ളത്. നജസായ വസ്തുക്കള്‍ പാകം ചെയ്യാനുള്ള സാധ്യത പരിഗണിച്ചാണത്. ഇത് പോലെ അവരുടെ കൂടെ ഭക്ഷണം കഴിക്കുമ്പോഴും കൈ കഴുകി വൃത്തിയാക്കാന്‍ അവരെ ഉപദേശിക്കണം. കൈ കഴുകല്‍ നമുക്കു സുന്നതുമാണല്ലോ. കാരണം നാം നജസായി കാണുന്ന വസ്തുക്കള്‍ അത്ര ഗൌരവത്തോടെ അയാള്‍ ശ്രദ്ധിച്ച് കൊള്ളണമെന്നില്ല. പ്രത്യക്ഷത്തില്‍ നജസുകളൊന്നും കൈയിലില്ലെങ്കില്‍ അവരുടെ കൂടെ ഭക്ഷണം കഴിക്കാവുന്നതാണ്.  وطعام الذين أوتوا الكتاب حل لكم അഹ്‍ലു കിതാബിന്റെ ഭക്ഷണം ഹലാലാണെന്ന് അള്ളാഹു പറയുന്നു. അവര്‍ പാകം ചെയ്ത ഭക്ഷണത്തില്‍ അവരുടെ കൈ സ്പര്‍ശിക്കാതിരിക്കില്ലല്ലോ. അത് പോലോത്ത സ്പര്‍ശനം തന്നെയാണ് കൂടെ തിന്നുമ്പോഴും ഉണ്ടാവുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter