പുതിയ കാലത്ത് സ്ത്രീകള്‍ക്ക് ഔലിയാഇന്റെ ഖബര്‍ സിയാറത് ചെയ്യാമോ?
ചോദ്യകർത്താവ്
സുഹൈര്‍ എംപി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സ്ത്രീകള്‍ക്ക് പൊതുവേ ഖബര്‍ സിയാറത് കറാഹത് ആണ്. എന്നാല്‍ ഔലിയാക്കള്‍, അമ്പിയാക്കള്‍, സ്വാലിഹീങ്ങള്‍ തുടങ്ങിയവരുടെ ഖബറുകള്‍ സന്ദര്‍ശിക്കല്‍ പുരുഷനും സ്ത്രീക്കും സുന്നത്തു തന്നെയാണ്. പക്ഷെ സ്ത്രീ ഈ സുന്നതിനു പോവുമ്പോള്‍ ഇസ്‍ലാം നിര്‍ദ്ദേശിച്ച വിധം വസ്ത്രം ധരിച്ചേ പോകാവൂ. അല്ലാത്ത രീതിയില്‍ സ്ത്രീ പുറത്തിറങ്ങുന്നത് തന്നെ ഹറാമാണ്. ഇക്കാലത്തും ഇതു തന്നെയാണ് വിധി.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.