ഒരു മേലാധികാരിയുടെ പോരായ്മകള്‍ കാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ആ സ്ഥാപനത്തിലെ മറ്റു ജോലിക്കാരുമായി ചര്‍ച്ച ചെയ്യുന്നത് ഗീബതില്‍ പെടുമോ ?

ചോദ്യകർത്താവ്

തന്‍സീല്‍ മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഗീബത് അനുവദനീയമായ ആറു സ്ഥലങ്ങള്‍ പണ്ഡിതര്‍ വിശദീകരിക്കുന്നുണ്ട്. ഒന്ന്: നിയമപാലകര്‍ക്ക് മുമ്പില്‍ മറ്റുള്ളവരെ കുറിച്ച് ഹഖ്ഖായ പരാതിനല്‍കല്‍ രണ്ട്: ഒരാളെ തെറ്റില്‍ നിന്ന് തടയാന്‍ കഴിവുള്ള ആളോട് ആ ആവശ്യത്തിനായി അയാളുടെ മോശപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുറന്ന് പറയുക. മൂന്ന്: ഫത്‍വ ചോദിക്കപ്പെടുന്ന മുഫ്തിയോട് ഫത്‍വ തേടുന്നതിനായി തന്നെ ഇന്നയാള്‍ അക്രമിച്ചു, അല്ലെങ്കില്‍ അസഭ്യം വിളിച്ചു തുടങ്ങിയത്  പറയുക. നാല്: ഒരാളുടെ ശര്‍റില്‍ മുസ്‍ലിംകള്‍ അകപ്പെടുന്നത് തടയാനായി ഗുണകാംക്ഷാപരമായി മറ്റൊരാളെ കുറിച്ച് പറയല്‍. ഏതെങ്കിലും ഹദീസ് രിവായത് ചെയ്യുന്ന ആള്‍ കള്ളം പറയുന്നവനാണ് എന്ന് പറയും പോലെ, കല്യാണത്തിനോ കൂട്ടു കച്ചവടത്തിനോ മറ്റോ കാര്യങ്ങള്‍ക്കായി മുശാവറ ചെയ്യുന്നവനോട് അയാളെ കുറിച്ച് പറയുന്നത് , നല്ല ഒരാള്‍ ഫാസിഖായ ആളോട് കൂട്ട് കൂടുന്നത് കാരണം ആ നല്ല ആള്‍ കൂടെ പിഴച്ച് പോവുമോ എന്ന് പേടിക്കുമ്പോള്‍ അയാള്‍ ഫാസിഖാണെന്ന് ബോധ്യപ്പെടുത്തുന്നത് എല്ലാം നാലാം വിഭാഗത്തില്‍ ഉള്‍പെടുന്നു. അഞ്ച്: താന്‍ ചെയ്യുന്ന കുറ്റങ്ങള്‍ പരസ്യമായി വിളിച്ച് പറയുന്നവന്‍ ഏത് തെറ്റുകളാണോ പരസ്യപ്പെടുത്തുന്നത് അത് മറ്റുള്ളവരോട് പറയാം. അയാള്‍ രഹസ്യമാക്കി വെച്ചത് പറയാന്‍ പാടില്ല. ആറ്: ഒരാള്‍ ഒരു മോശപ്പെട്ട പേരില്‍ അറിയപ്പെട്ടാല്‍ മറ്റുള്ളവര്‍ക്കറിയാനായി ആ പേരില്‍ അയാളെ പറയാം. പൊട്ടന്‍ എന്ന പേരില്‍ ഒരാള്‍ അറിയപ്പെട്ടുവെങ്കില്‍ മറ്റുള്ളവര്‍ക്കറിയാനായി ആ പേരില്‍ അദ്ദേഹത്തെ പറയാം. പറയപ്പെട്ട ഏതെങ്കിലും ലക്ഷ്യം വെച്ചാണ് മേലാധികാരിയെ കുറിച്ച് പറയുന്നതെങ്കില്‍ അതിനു വിരോധമില്ല. അതല്ല വെറും വിചാരപ്പെടലെങ്കില്‍ അത് നിഷിദ്ധമായ ഗീബത് തന്നെയാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter