ഇഷായുടെ സമയം സുബ്ഹിയുടെ സമയത്തിനു തൊട്ടു മുമ്പ് വരെ എന്നാണു പഠിച്ചിട്ടുള്ളത് , കഴിഞ്ഞ ദിവസം ഒരു മുജാഹിദ് പണ്ഡിതന്‍ പറഞ്ഞു , അത്ര വരെ ഇല്ല 12 മണിക്ക് മുന്നെ നിസ്ക്കരിക്കണമെന്ന്, സമയം ഒന്ന് വ്യക്തമാക്കാമോ

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നാല് മദ്ഹബ് പ്രകാരവും സുബ്ഹ് നിസ്കാരത്തിന്റെ സമയം തുടങ്ങുന്നത് വരെയാണ് ഇശാ നിസ്കാരത്തിന്റെ സമയം. രാത്രിയുടെ പകുതി കഴിഞ്ഞാല്‍ ഇശാ നിസ്കാരം ഖളാഅ് ആകുമെന്നാണ് ഇസ്വതഖ്‍രി എന്ന പണ്ഡിതന്റെ അഭിപ്രായം. وقت العشاء ما بينك وبين نصف الليل ഇശാഇന്റെ സമയം രാത്രിയുടെ പകുതി വരെയാണ് എന്ന അര്‍ത്ഥം വരുന്ന ഹദീസുകളുമുണ്ട്. അതിന്റെ അര്‍ത്ഥം ഇശാ നിസ്കാരത്തിനു ഉത്തമമായ സമയം എന്നാണെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. അതിനപ്പുറത്തേക്ക് ഇശാഅ് പിന്തിപ്പിക്കുന്നത് നല്ലതല്ലെന്ന് സാരം. لَيْسَ فِي النَّوْمِ تَفْرِيطٌ إنَّمَا التَّفْرِيطُ عَلَى مَنْ لَمْ يُصَلِّ الصَّلَاةَ حَتَّى يَدْخُلَ وَقْتُ الْأُخْرَى ഉറക്കം കൊണ്ട് നിസ്കാരം നഷ്ടപ്പെടുന്നത് വീഴ്ചയല്ല. മറ്റു നിസ്കാരത്തിന്റെ സമയം പ്രവേശിക്കുന്നത് വരെ നിസ്കരിക്കാതിരിക്കുന്നതാണ് വീഴ്ച യെന്ന ഹദീസ് ഉണ്ടായത് കാരണമാണ് പണ്ഡിതര്‍ അങ്ങനെ പറഞ്ഞത്. തൊട്ടടുത്ത നിസ്കാരത്തിന്റെ സമയം പ്രവേശിച്ചാല്‍ മാത്രമേ ഖളാആകൂ എന്നാണ് ഹദീസിന്റെ ഉദ്ദേശം. സുബ്ഹിന്റെ സമയം സൂര്യോദയത്തോടെ അവസാനിക്കുമെന്ന് ഇജ്മാഉള്ളതിനാല്‍ ഈ ഹദീസിന്റെ പരിധിയില്‍ നിന്ന് പുറത്താണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter