ഹജ്ജ് ചെയ്യാന്‍ പോകുമ്പോള്‍ അവര്‍ ഹനഫി മദ്ഹബ് ആകുന്നു.ഇങ്ങെനെ ഗല്‍ഫിലത്തുബോല്‍ ഹനിഫി മദ്ഹബ് നാട്ടിലത്തുബോല്‍ ഷാഫി മദ്ഹബ്. ഇങ്ങെനെ മദ്ഹബ് മാറാന്‍ പറ്റുമോ

ചോദ്യകർത്താവ്

മുബഷീര്‍ വേങ്ങര

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മദ്ഹബ് മാറുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, കര്‍മ്മപരമായ കാര്യങ്ങളില്‍ മറ്റൊരു ഇമാമിന്‍റെ അഭിപ്രായങ്ങള്‍ സ്വീകരിക്കുക എന്നത് മാത്രമാണ്. ഏതെങ്കിലും പ്രത്യേക കര്‍മ്മത്തിലോ മുഴുവന്‍ ദൈനംദിന കര്‍മ്മങ്ങളിലോ മദ്ഹബ് മാറുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ആ ഇമാമിന്‍റെ മദ്ഹബിലെ വിധികളെല്ലാം അറിഞ്ഞിരിക്കേണ്ടതാണെന്ന് മാത്രം. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. ത്വവാഫിന്റെ സമയത്തെ തിരക്കില്‍ പലപ്പോഴും അന്യസ്ത്രീകളെ സ്പര്‍ശിച്ചു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ അന്യ സ്ത്രീകളെ സ്പര്‍ശിക്കുന്നതു കൊണ്ടു മാത്രം വുദൂ മുറിയുകയില്ലെന്നു പറയുന്ന ഹനഫീ മദ്ഹബ്, വികാരത്തോടെയല്ലാത്ത സ്പര്‍ശനം മൂലും വുദൂ മുറിയുകയില്ലെന്ന മാലികീ മദ്ഹബോ തഖ്‍ലീദ് ചെയ്ത് വുദൂ എടുത്ത് ഥവാഫ് പോലെയുള്ള കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഇതാണ് ഹജ്ജിന് പോവുമ്പോള്‍ മദ്ഹബ് മാറുകയെന്നതിന്റെ ഉദ്ദേശം. ഇങ്ങനെ മറ്റു മദ്ഹബ് പ്രകാരം ത്വവാഫിന് വേണ്ടി ചെയ്ത വുദൂ കൊണ്ട് നിസ്കരിക്കുകയാണെങ്കില്‍ നിസ്കാരത്തിലും ആ മദ്ഹബ് പിന്തുടരേണ്ടതാണ്. മദ്ഹബ് തഖ്‍ലീദ് ചെയ്യേണ്ട ആവശ്യകതയെക്കുറിച്ചും ഒരു മദ്ഹബ് തഖ്‍ലീദ് ചെയ്യുന്നവന്‍ ചില പ്രത്യേക സമയങ്ങളില്‍ മറ്റു മദ്ഹബിലേക്ക് മാറുമ്പോള്‍ അറിയല്‍ അനിവാര്യമായ കാര്യങ്ങളെക്കുറിച്ചുമെല്ലാം മുമ്പ് വിശദമായി ചര്‍ച്ച ചെയ്തത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ കര്‍മ്മങ്ങള്‍ ചെയ്യാനും ചെയ്യുന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter