വിഷയം: ‍ മോതിരം

ഒരു പുരുഷന് എത്ര വെള്ളി മോതിരം ധരിക്കാം ?

ചോദ്യകർത്താവ്

Rashid

Oct 30, 2022

CODE :Qur11648

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

പുരുഷന്മാർ ഒന്നിൽ കൂടുതൽ മോതിരം ധരിക്കുന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതകളുണ്ട്. ഇമാം ഇബ്നു ഹജർ(റ) അതു ഹറാമാണെന്ന്  അഭിപ്രായപ്പെടുന്നു. ധൂർത്തിന്റെ പരിധിയിലേക്ക് എത്താതിടത്തോളം  ഒന്നിൽ കൂടുതൽ മോതിരം ധരിക്കാമെന്ന്  പറഞ്ഞ പ്രമുഖ പണ്ഡിതരും ഉണ്ട്(ഇആനത്). എന്നാൽ, ഒന്നിൽ കൂടുതൽ മോതിരം ഉണ്ടാക്കി ഓരോ ദിവസം ഓരോന്ന് ധരിക്കുന്നതിൽ തെറ്റില്ല. ഒന്നിച്ചു ഒന്നിൽ കൂടുതൽ ധരിക്കുന്നതിലാണ് അഭിപ്രായ ഭിന്നതകളുള്ളത് എന്ന് ചുരുക്കം(ഇആനത്).

 കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter