എന്താണ് കണ്ണോക്ക് ?
ചോദ്യകർത്താവ്
അബ്ദുല്‍ ഫത്താഹ് കോന്നി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മനുഷ്യ ശരീരത്തില്‍ നിന്ന് ഏറ്റവും ആദ്യം നശിച്ച് പോവുന്നത് കണ്ണാണെന്ന് പണ്ഡിതര്‍ പറഞ്ഞത് കാണാം. ഇമാം അമീറ പറയുന്നു: وَالْعَيْنُ آخِرُ شَيْءٍ، تُنْزَعُ مِنْهُ الرُّوحُ وَأَوَّلُ شَيْءٍ تَحِلُّهُ الْحَيَاةُ، وَأَوَّلُ شَيْءٍ يُسْرِعُ إلَيْهِ الْفَسَادُ അവസാനമായി റൂഹ് ഊരപ്പെടുകയും ആദ്യമായി ജീവന്‍ നല്‍കപ്പെടുകയും പെട്ടെന്ന് തന്നെ നാശം സംഭവിക്കുകയും ചെയ്യുന്ന അവയവമാണ് കണ്ണ്. മരിച്ച് മൂന്നാം ദിവസം കണ്ണിന്റെ വെള്ള ഭാഗം ഒലിച്ചിറങ്ങാന്‍ തുടങ്ങുമെന്ന് അതുമായി ബന്ധപ്പെട്ട പണ്ഡിതന്മാര്‍ പറഞ്ഞതായി കാണാം. ഇത് കൊണ്ടായിരിക്കാം മരിച്ച് മൂന്നാം ദിവസത്തിനു കണ്ണ്പോക്ക് എന്ന് പേര് വന്നത്.
മരിച്ച് മൂന്ന് ദിവസം تعزية സുന്നത്താണ്. മയ്യിതിന്‍റെ ആശ്രിതരുടെ ദുഖാര്‍ദ്രമായ കണ്ണുകളിലേക്ക് നോക്കി അവരെ സമാധാനിപ്പിക്കുക എന്ന അര്‍ത്ഥത്തിലും കണ്ണോക്ക് എന്ന പദം ഉപയോഗിക്കപ്പെടുന്നുണ്ട്.
ഈ കാലയളവില്‍ പ്രത്യേകമായി ചെയ്ത് വരുന്ന മയ്യിതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ണോ മറ്റു വല്ല അവയവങ്ങളോ പോകുന്നത് കൊണ്ടല്ല. മറിച്ച് അങ്ങനെ മുന്‍കാമികള്‍ ചെയ്ത് വന്നിരുന്നു. നാല്‍പത് ദിവസം/ ഏഴ് ദിവസം മയ്യിത് ഖബറില്‍ ചോദ്യ ചെയ്യപ്പെടുമെന്ന് ഹദീസുകളില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്. ആ കാലയളവില്‍ മയ്യിതിന്റെ പേരില്‍ ഭക്ഷണം നല്‍കാന്‍ മുന്‍കാമികള്‍ ഇഷ്ടപ്പെട്ടിരുന്നുവെന്ന ത്വാഊസ് എന്ന താബിഉകളിലെ മഹാന്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ താബിഉകള്‍ പറഞ്ഞാല്‍ അത് മുഴുവന്‍ സ്വഹാബതും അംഗീകരിച്ചതോ അല്ലെങ്കില്‍ നബി തങ്ങളുടെ കാലത്ത് തന്നെ ചെയ്തു വരുകയും ചെയ്യുന്നതാണെന്നാണ് മനസ്സിലാക്കേണ്ടതെന്നാണ് ഉസൂലിന്റെ നിയമം. (ഫതാവാ ഇബ്നു ഹജര്‍). അത്തരം പ്രവര്‍ത്തനങ്ങള്‍ മൂന്നിന് ഏഴിന് ഇങ്ങനെ പ്രത്യേകം ദിവസങ്ങളിലാവല്‍ പ്രത്യേകം പുണ്യമുള്ളതല്ല. ആ ദിവസങ്ങളില്‍ മാത്രമല്ല മരിച്ചതിന് ശേഷം എന്നും പുണ്യം തന്നെയാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.