ഓണം ആഘോഷിക്കുന്നതിന്റെ വിധി എന്താണ്? ഹാപ്പി ഓണം പോലോത്ത ആശംസകൾ, ഓണപ്പൂക്കളം ഉണ്ടാക്കൽ, ഓണ സദ്യ ഉണ്ണൽ തുടങ്ങ്ങിയവയുടെ വിധി എന്താണ്? ഇവയിൽ പങ്കെടുത്തൽ ഇസ്ലാമിൽ നു പുറത്തു പോകുമോ? ഇക്കാലത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇവ സാര്വത്രികമായ നിലക്ക് വിധി ഒന്ന് വിശദീകരിക്കാമോ?
ചോദ്യകർത്താവ്
ഥാഹിറ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
അമുസ്ലിംകളുടെ ആഘോഷങ്ങളില് പങ്കെടുക്കല്‍ ശിര്‍ക്കില്‍ അവരോട് പങ്ക് ചേരുക എന്ന ലക്ഷ്യത്തോടെ ശിര്‍ക്കും ആഘോഷത്തില്‍ പങ്ക് ചേരുക എന്ന ലക്ഷ്യത്തോടെ ഹറാമും ഒരുദ്ദേശ്യവുമില്ലെങ്കില്‍ ജാഇസുമാണ്. ഇബ്നു ഹജര്‍ (റ) തന്‍റെ ഫതാവല്‍ കുബ്റായില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
സമാനമായ ചോദ്യോത്തരങ്ങളുടെ കണ്ണികള്‍ താഴെ ചേര്‍ക്കുന്നു.
അമുസ്ലിംകള്‍ ഈദ് ആശംസിച്ചാല്‍
ഓണ സദ്യ ഉണ്ണാമോഇതര മതാചാരങ്ങളില്‍ പങ്കെടുക്കുന്നതിലെ ശിര്‍ക്
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.