അബു ദാബിയില്‍ താമസിക്കുന്ന ഒരാള്‍ അവിടെ പെരുന്നാള്‍ പ്രഖ്യാപിക്കപ്പെട്ട രാത്രി നാട്ടിലേക്ക്‌ വിമാനം കയറി. പിറ്റേന്ന് വെളുപ്പിന് നാട്ടില്‍ എത്തിയപ്പോള്‍ അവിടെ റമദാന്‍ 30 ആണ്. എങ്കില്‍ അദ്ദേഹം നോമ്പ്‌ എടുക്കേണ്ടതുണ്ടോ? നോമ്പ്‌ എടുക്കുകയാണെങ്കില്‍ അയാള്‍ 31 ദിവസം നോമ്പ്‌ നോല്‍ക്കേണ്ട അവസ്ഥ വരില്ലേ, അതിന്റെ വിധി എന്താണ്?

ചോദ്യകർത്താവ്

അഹ്മദ്‌ അബ്ദുള്ള

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇത്തരം സന്ദര്‍ഭങ്ങളില്‍ രണ്ട് നിലയിലാണ് വിധി വരിക, അത് താങ്കള്‍ ആ നാട്ടിലെത്തുന്ന സമയത്തെ അടിസ്ഥാനമാക്കിയിരിക്കും. അവിടെ എത്തുന്നത് നോമ്പിന്റെ സമയം തുടങ്ങുന്നതിന് മുമ്പാണെങ്കില്‍ അവരോട് കൂടെ നോമ്പെടുക്കേണ്ടതാണ്, അത് മുപ്പത്തിഒന്നാണെങ്കില്‍പോലും. മറിച്ച് നോമ്പ് തുടങ്ങിയ ശേഷമാണെങ്കില്‍, അന്നേ ദിവസം നോമ്പുകാരനെപോലെ അന്നപാനീയാദികള്‍ വെടിഞ്ഞുനില്‍ക്കേണ്ടതും (ഇംസാക്) അടുത്ത ദിവസം അവരോടൊപ്പം പെരുന്നാള്‍ കഴിക്കേണ്ടതുമാണ്. ഇനി യാത്ര നേരെ മറിച്ചാണെങ്കില്‍, അഥവാ നാട്ടില്‍നിന്ന് നോമ്പെടുത്ത് ഗള്‍ഫിലേക്ക് പോരുകയും തനിക്ക് 28 നോമ്പ് പൂര്‍ത്തിയായപ്പോഴേക്ക് ഇവിടെ പെരുന്നാള്‍ ആവുകയും ചെയ്താല്‍, 29ന്റെ ദിവസം പെരുന്നാള്‍ കഴിക്കുകയും ഒരു നോമ്പ് ഖളാ വീട്ടുകയും ചെയ്യേണ്ടതാണ്. 29 നോമ്പ് പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ അതു തന്നെ മതി, നാട്ടിലും ഗള്‍ഫിലും മുപ്പത് ആണെങ്കില്‍ പോലും. ചുരുക്കത്തില്‍ പെരുന്നാള്‍ ആഘോഷിക്കുന്നത് നാം നിലകൊള്ളുന്ന നാടിനെ അടിസ്ഥാനമാക്കിയാണ് എന്നര്‍ത്ഥം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter