ഒരു മാസത്തില്‍ എനിക്ക് 4050 ദിര്‍ഹംസ് സാലറി ഉണ്ട് .അങ്ങനെയെങ്കില്‍ ഞാന്‍ എത്ര ദിറഹം സകാത്തുല്‍ ഫ്ത്ര്‍ കൊടുക്കേണ്ടത് ? ഞാന്‍ ദുബായിലാണ് കൊടുക്കുക അങ്ങനെയെങ്കില്‍ എത്ര ദിറഹം കൊടുക്കണം ?
ചോദ്യകർത്താവ്
hassan
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വ്യക്തി ഏത് നാട്ടിലാണോ അവിടെയാണ് ഫിത്റ് സകാത് നല്‍കേണ്ടത്. ആ നാട്ടിലെ സാധാരണഭക്ഷണപദാര്‍ത്ഥമാണ് സകാത് ആയി നല്‍കേണ്ടത്. ഒരു വ്യക്തിക്ക് ഏകദേശം രണ്ടേമുക്കാല്‍ കിലോയാണ് സകാത് ആയി നല്‍കേണ്ടത്.
ശമ്പളത്തിന്റെയും കാശിന്റെയും സകാത് വേറെത്തന്നെയാണ്. വിശദ വിവരത്തിന് ഇവിടെ നോക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.