ഫിതര്‍ സാകതിന്റെ അടിസ്ഥാനം എന്താണ് ?

ചോദ്യകർത്താവ്

insaf cheekode

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫിത്റ് സകാത് നിര്‍ബന്ധമാകുന്നത് ഇബ്നുഉമര്‍ (റ) നിവേദനം ചെയ്തതടക്കം ധാരാളം ഹദീസുകളുടെ അടിസ്ഥാനത്തിലാണ്, അദ്ദേഹം പറയുന്നു, പ്രവാചകര്‍ (സ) സകാതുല്‍ ഫിത്റ് കാരക്കയില്‍നിന്നോ യവത്തില്‍നിന്നോ ഒരു സ്വാഅ് നിര്‍ബന്ധമാക്കി,  മുസ്ലിംകളിലെ അടിമയുടെയും സ്വതന്ത്രന്റെയും സ്ത്രീയുടെയും പുരുഷന്റെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും മേലില്‍ നിര്‍ബന്ധമാക്കി. ജനങ്ങള്‍ നിസ്കാരസ്ഥലത്തേക്ക് പുറപ്പെടുന്നതിന് മുമ്പായി അത് കൊടുത്തുവീട്ടുവാനും കല്‍പിച്ചു. (ബുഖാരി, മുസ്ലിം) സമാനമായ ആശയം പറയുന്ന ധാരാളം ഹദീസുകള്‍ വിവിധ നിവേദനമാര്‍ഗ്ഗങ്ങളിലൂടെ വന്നിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter