ഒരു കുടുംബത്തില്‍ ആദ്യ രണ്ടു പ്രസവങ്ങളിലും രണ്ടു പെണ്‍കുട്ടിയും മൂന്നാമത്തെ പ്രസവത്തില്‍ ഒരു ആണ്‍കുട്ടിയും ജനിച്ചാല്‍ അത് ഒരു തരം പ്രശ്നങ്ങള്ക്ക് കാരണമാകുമെന്നും ദാരിദ്ര്യം വരുമെന്നും കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകില്ലെന്നുമൊക്കെ ചിലയിടങ്ങളില്‍ പറഞ്ഞു കേള്ക്കുന്നു. അതു പോലെ മൂന്ന് പെണ്‍കുട്ടിയും നാലാമത്തെ പ്രസവത്തില്‍ ഒരു ആണ്‍ കുട്ടിയും ആണെങ്കില്‍ ആ കുടുംബത്തിനു നല്ല ഐശ്വര്യം ഉണ്ടാകുമെന്നും അവര്ക് നല്ല സാമൃദ്ധിയോടെ ജീവിക്കാം എന്നും കേള്‍ക്കുന്നുണ്ട്. എന്താണ് ഇതിന്റെ ഇസ്ലാമിക മാനം ? ഇതേ പോലെയുള്ള കുടുംബങ്ങളില്‍ പലതും പുലര്‍ന്നു വരുന്നത് പോലെയും തോനുന്നു.
ചോദ്യകർത്താവ്
റാസിഖ് സി പി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
ഇവയെല്ലാം ചില തെറ്റുധാരണകളാണ്. ഇസ്‌ലാമില്‍ അതിനൊന്നും ഒരടിസ്ഥാനവുമില്ല. ഇതെല്ലാം ചില കെട്ടു കഥകളാണ്. മുസ്‌ലിംകള്‍ അതൊന്നും വിശ്വസിക്കാന്‍ പാടില്ല. അല്ലാഹു പറയുന്നു. 'ചിലര്‍ക്കള്ളാഹു പെകുപെണ്‍ട്ടികളേയും മറ്റ് ചിലര്‍ക്ക് ആകുണ്‍ട്ടികളെയും, വേറെ ചിലര്‍ക്ക് ആണിനെയും പണ്ണിനെയും നല്‍കും. ചിലരെ അല്ലാഹു സന്താനങ്ങളില്ലാത്തവരാക്കും.' ഇതെല്ലാം അല്ലാഹുവിന്റ വിധിയാണ്. പെണ്‍കുട്ടികളുണ്ടാവുമ്പോള്‍ ദുഃഖിക്കുക, വെറുപ്പ് കരുതുക ഇതെല്ലാം ഈമാനിന്റെ കുറവാണ്. പെണ്‍കുട്ടിയാണ് തനിക്ക് പ്രസവിച്ചതെറിഞ്ഞാല്‍ ജനങ്ങളില്‍ നിന്ന് ഒളിഞ്ഞ് നടക്കുകയും അവരെ കുഴിച്ച് മൂടുകയും ചെയ്തുവന്നിരുന്നത് അജ്ഞാത കാലത്തെ പതിവായിരുന്നു. ഇതിനെ ഖുര്‍ആനും തിരുസുന്നത്തും വളരെ ഗൗരവമായാണ് കാണുത്. പെണ്‍കുട്ടികളുള്ളവര്‍ക്ക് വേണ്ടി നബി(സ) ദുആ ചെയ്തതായി ഹദീസില്‍ കാണാം. പെണ്ണായാലും ആണായാലും അവര്‍ക്ക് ഭക്ഷണം നല്‍കുന്നത് അല്ലാഹുവാണ്. ചില മുന്‍ ധാരണകളോടെ സമീപിക്കുന്നതു കൊണ്ടാണ് ചിലതെല്ലാം ഇതു പോലെ സംഭവിക്കുന്നുണ്ടെന്നു തോനുന്നത്. സത്യസന്ധമായി അന്വേഷിച്ചാല്‍ ചോദ്യത്തില്‍ പറഞ്ഞതിനു വിപരീത സംഭവങ്ങളും കണ്ടെത്താനാവും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.