ഖുര്‍ആന്‍ പോലോത്ത ബഹുമാനിക്കപെടെണ്ട വസ്തുക്കള്‍ കേടായാല്‍ കത്തിക്കാന്‍ പറ്റുമോ?കടലില്‍ ഒഴുക്കാന്‍ പറ്റുമോ? അത് എന്ത് ചെയ്യാം ?
ചോദ്യകർത്താവ്
റാസിക് സി പി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മുസ്ഹഫ് നുരുമ്പി സൂക്ഷിക്കാന്‍ ബുദ്ധിമുട്ടായാല്‍ അതിന്റെ ഹുര്‍മതിന് ഭംഗം വരാത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. കത്തിക്കുകയോ സാധ്യമെങ്കില്‍ അതിലെ അക്ഷരങ്ങള്‍ കഴുകിക്കളയലുമാവാം. കഴുകലാണുത്തമം. പക്ഷെ ആ കഴുകിക്കളയുന്ന വെള്ളം ഭൂമിയില്‍ തട്ടാന്‍ പാടില്ല. അങ്ങനെ സംഭവിക്കുമെങ്കില്‍ കരിക്കല്‍ തന്നെയാണ് നല്ലത്. കഴുകിക്കളയുന്ന വെള്ളവും കരിച്ച വെണ്ണീരും ശുദ്ധിയുള്ള കിണറിലോ പുഴയിലോ ഒഴുക്കിക്കളയുകയോ കുഴിച്ച് മൂടുകയോ ചെയ്യണം. മുസ്ഹഫ് കരിക്കാതെ കടലിലോ പുഴയിലോ ഒഴുക്കരുത്. അവ ഒഴുക്കിലോ തിരയിലോ പെട്ട് കരയിലേക്ക് തന്നെ വരാന്‍ സാധ്യതയുണ്ട്. അറഞ്ഞതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നാഥന്‍ തുണക്കട്ടെ