ശുഭലക്ഷണവും അവലക്ഷണവും ഇസ്‍ലാമിന്റെ കാഴ്ചപ്പാട് എന്ത്? സഫര്‍ മാസം ലക്ഷണമാണോ

ചോദ്യകർത്താവ്

ഹാരിസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇവ്വിഷയകമായി ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. ولا صفر എന്ന് ഹദീസില്‍ കാണാം. അഥവാ മനുഷ്യനോ മൃഗങ്ങള്‍ക്കോ വിഷന്നാല്‍ അവനെ ബുദ്ധിമുട്ടാക്കുന്ന ഒരു പാമ്പ് വയറ്റിലുണ്ടെന്ന് അറബികള്‍ വിശ്വസിച്ചിരുന്നു. അത് പകരുമെന്നും അവര്‍ വിശ്വസിച്ചു. ആ വിശ്വാസമാണ് ഈ ഹദീസ് മുഖേന ഇല്ലാതെയാക്കുന്നത്. അല്ലെങ്കില്‍ മുഹര്‍റം മാസത്തില്‍ യുദ്ധം ഹറാമായിരുന്നു, അറബികള്‍ക്ക് മുഹര്‍റമില്‍ യുദ്ധം ചെയ്യേണ്ടതായി വന്നാല്‍ മുഹര്‍റം മാസത്തെ സ്വഫറായി പ്രഖ്യാപിച്ച് സ്വഫറിനെ മുഹര്‍റമായി നിശ്ചയിക്കും. ഈ കുതന്ത്രമാണ് ഈ ഹദീസിലൂടെ നിരോധിച്ചത് എന്നും പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. അല്ലാതെ ولا صفر എന്നത് സ്വഫര്‍ മാസം അവലക്ഷണമോ ശുഭലക്ഷണമോ അല്ലെന്ന അര്‍ത്ഥത്തിലല്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter