നബിദിനത്തിലെ ഭക്ഷണം (അന്നദാനം) അമുസ്‍ലിംകള്‍ക്ക് കൊടുക്കുന്നതില്‍ തെറ്റുണ്ടോ?
ചോദ്യകർത്താവ്
നൂറ അഹ്‍മദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
നബിദിനത്തിലെ ഭക്ഷണം അമുസ്‍ലിം സുഹൃത്തുക്കള്‍ക്ക് നല്‍കുന്നതിന് യൊതൊരു തടസ്സവുമില്ല. ഇസ്‍ലാമിക് കര്‍മശാസ്ത്ര വീക്ഷണപ്രകാരം ഉദ്ഹിയ്യത്, അഖീഖത്ത്, സകാത്ത്, മുസ്‍ലിംകള്‍ക്ക് മാത്രമായി നേര്‍ച്ചയാക്കിയ വസ്തുക്കള്‍ എന്നിവ മാത്രമേ അന്യമതസ്ഥര്‍ക്ക് കൈമാറാന്‍ പാടില്ലാത്തതായിട്ടുള്ളൂ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ