യാത്ര പുറപ്പെടുന്നതിന് ദിവസങ്ങളുടെയും സമയങ്ങളുടെ പ്രാധാന്യം ഒന്ന് വ്യക്തമാക്കാമോ
ചോദ്യകർത്താവ്
റെഫീക്ക് ടീ പി നാലുകെട്ട് ...
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
വ്യായാഴ്ചയാണ് യാത്ര പുറപ്പെടാന്‍ ഏറ്റവും നല്ല ദിവസം. യാത്ര ഉദ്ദേശിക്കുന്നവന്‍ വ്യായാഴ്ച തെരെഞ്ഞെടുക്കല്‍ സുന്നതുമാണ്. വ്യായാഴ്ച സൌകര്യപ്പെട്ടില്ലെങ്കില്‍ തിങ്കളാഴ്ചയാണ് നല്ലത്. ഏത് ദിവസം യാത്ര പുറപ്പെടുകയാണെങ്കിലും രാവിലെ പോകുന്നതാണുത്തമം. വ്യായാഴ്ച യാത്ര പുറപ്പെടല്‍ നബി തങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നുവെന്നും വളരെ കുറച്ച് മാത്രമേ വ്യായാഴ്ച അല്ലാത്ത ദിവസം നബി യാത്രക്കു തെരെഞ്ഞെടുത്തിട്ടുള്ളൂവെന്നും ബുഖാരിയും മുസ്‍ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. നബി മക്കയില്‍ നിന്ന് ഹിജ്റ പോയത് തിങ്കളാഴ്ച ദിവസമാണെന്ന ഹദീസ് ഇമാം നവവി (റ) മജ്മൂഇല്‍ ഉദ്ധരിച്ചിട്ടുണ്ട്. രാവിലെകളില്‍ തന്റെ ഉമ്മതിന് ബറകത് ചെയ്യണേയെന്ന് നബി (സ) പ്രാര്‍ത്ഥിച്ചിരുന്നു. നബി യുദ്ധത്തിനായി സൈന്യത്തെ അയക്കുകയാണെങ്കില്‍ രാവിലെയാണ് പറഞ്ഞയക്കാറ്. സ്വഖ്‍റ് എന്ന ആള്‍ ഒരു കച്ചവടക്കാരനായിരുന്നു. തന്റെ കച്ചവട സംഘത്തെ അദ്ദേഹം രാവിലെയാണ് അയക്കാറുള്ളത്.അദ്ദേഹത്തന് നല്ല ലാഭവും ലഭിക്കാറുണ്ടായിരുന്നു. ഈ ഹദീസ് അബൂ ദാവൂദ് (റ) തുര്‍മുദി (റ) തുടങ്ങിയവര്‍ ഉദ്ധരിച്ചിട്ടുണ്ട്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ