ഇതര മതക്കാരുടെ ഉത്സവം പോലെയുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിലൂടെ ശിര്‍ക് വന്നു ചേരുമോ
ചോദ്യകർത്താവ്
ജാബിര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
അമുസ്ലിംകളുടെ ആഘോഷങ്ങളില് പങ്കെടുക്കല്‍ ശിര്‍ക്കില്‍ അവരോട് പങ്ക് ചേരുക എന്ന ലക്ഷ്യത്തോടെ ശിര്‍ക്കും ആഘോഷത്തില്‍ പങ്ക് ചേരുക എന്ന ലക്ഷ്യത്തോടെ ഹറാമും ഒരുദ്ദേശ്യവുമില്ലെങ്കില്‍ ജാഇസുമാണ്. ഇബ്നു ഹജര്‍ (റ) തന്‍റെ ഫതാവല്‍ കുബ്റായില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്കൂടുതല് അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.