ഖബര്‍ കെട്ടിപ്പൊക്കല്‍, ഖബറിന്മേല്‍ പേര് എഴുതല്‍ എന്നിവക്ക് ശാഫിഈ പണ്ഡിതരുടെ അഭിപ്രായം എന്താണ്? മയ്യിത്ത് കൊണ്ടു പോകുമ്പോള്‍ ദിക്‍റ് ചൊല്ലുന്നതിന്‍റെ വിധി എന്താണ്?
ചോദ്യകർത്താവ്
ശാഹിദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഖബ്ര്‍ കെട്ടിപ്പൊക്കുക എന്നത് കര്‍മ്മശാസ്ത്ര പരമായ വിഷയമാണല്ലോ. അത് കൊണ്ട് തന്നെ അക്കാര്യം ചര്‍ച്ച ചെയ്യുന്നത് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളാണ്. അവ്വിഷയകമായി വന്ന ഹദീസുകളുടെയും മറ്റും അടിസ്ഥാനത്തില്‍ ഇത് ഹറാം ആകുന്നതും കറാഹത് ആകുന്നതും അനുവദനീയം ആകുന്നതും ആയ സന്ദര്‍ഭങ്ങളുണ്ടെന്ന് ഫിഖ്ഹീ ഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ഇത് വളരെ വിശദമായി മുമ്പ് നാം വിവരിച്ചത് ഇവിടെ കാണാവുന്നതാണ്.
മയ്യിത്ത് കൊണ്ട് പോകുമ്പോള്‍ ദിക്‌റ് ചൊല്ലല്‍ സുന്നത്താണ്. 'ജനാസയില്‍ നിങ്ങള്‍ ലാഇലാഹഇല്ലല്ലാഹ് എന്ന ദിക്റ് അധികരിപ്പിക്കൂ' എന്ന ഹദീസ് ഇമാം സ്വുയൂതീ(റ) ഇമാം അനസ് റ നെ തൊട്ട് ജാമിഉസ്സ്വഗീറില്‍ ഉദ്ധരിച്ചിട്ടുണ്ട്. മയ്യിത്തിന്റെ കൂടെ നടക്കുന്നവര്‍ ഗീബത്ത് നമീമത്ത് പോലോത്ത കാര്യങ്ങളില്‍ വ്യാപൃതരാകുന്നതില്‍ നിന്ന് തടയാന്‍ അവര്‍ക്ക് ദിക്‌റുകള്‍ കേള്‍പ്പക്കുന്നത് നല്ലതാണെന്ന് ബിഗ്‌യയില്‍ കാണാം. മയ്യിത്തിന്റെ കൂടെ നടക്കുന്നവന്‍ ദിക്‌റില്‍ വ്യാപൃതനാവല്‍ സുന്നത്താണെന്ന് ഇമാം നവവി തങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ബിദഇകള്‍ നമ്മുടെ കിതാബുകള്‍ ഉദ്ധരിച്ച് മയ്യിത്തിന്‍റെ കൂടെപ്പോകുമ്പോള്‍ മൌനം പാലിക്കുകയാണ് വേണ്ടതെന്നും ഉച്ചത്തില്‍ ചൊല്ലുന്ന ഡമാസ്കസുകാരെ നവവി ഇമാം വിമര്‍ശിക്കുന്നുണ്ടെന്നും മറ്റും പ്രചരിപ്പിക്കാറുണ്ട്. സത്യത്തില്‍ നിശബ്ദമായി ദിക്റുകകളില്‍ വ്യാപൃതനാവാനാണ് ഇമാം നവവി പറഞ്ഞത്. ജനങ്ങള്‍ അതു വകവെക്കാതെ സംസാരത്തില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതോടെ സംസാരം ഒഴിവാക്കാന്‍ അവരെ ദികിറുകള്‍ കേള്‍പ്പിക്കണമെന്നാണ് ബിഗ്‍യ എന്ന കിതാബില്‍ വിശദീകരിച്ചിട്ടുള്ളത്.
ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ് നല്‍കട്ടെ. ആമീന്‍