ഇസ്ലാം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മതമാണെന്ന് പറയാന്‍ ഒരു അമുസ്ലിം (9:5), (8:12) എന്നീ ഖുര്‍ആനിക ആയത്തുകള്‍ അയച്ചു തന്നു. ഇതിന്റെ വിശദീകരണമെന്താണ്?
ചോദ്യകർത്താവ്
ഇസ്മാഈല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
പ്രസ്തുത രണ്ടു ആയതുക
"അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്"(സുറ:9;5). "നിന്‍റെ രക്ഷിതാവ് മലക്കുകള്‍ക്ക് ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്. അതിനാല്‍ കഴുത്തുകള്‍ക്ക് മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക"(സുറ:8;12). അമുസ്‍ലിംകളില്‍ പെട്ട പല വിഭാഗങ്ങളും മുസ്‍ലിംകളുമായി പല സന്ധികളിലും ഏര്‍പെട്ടിരുന്നു. എന്നാല്‍ അവരില്‍ പല വിഭാഗങ്ങളും ആ കരാറുകള്‍ ലംഘിക്കാന്‍ തുടങ്ങി. ശത്രുക്കള്‍ അവസരം കിട്ടുമ്പോഴൊക്കെ കരാറ്‍ വ്യവസ്ഥതകള്‍ രഹസ്യമായി ലംഘിച്ചു. എന്നാലും മുസ്‍ലിംകള്‍ ക്ഷമിച്ച് ജീവിച്ചു. കാരണം ഒരു സമുദായവുമായി സന്ധി ചെയ്താല്‍ അത് ലംഘിക്കുന്നതിനെതിരെ അള്ളാഹു ശക്തമായ താകീത് നല്കിയിരുന്നു. കരാര്‍ ലംഘനങ്ങള്‍ അസഹ്യമായപ്പോള്‍ ആ സന്ധികള്‍കെതിരെ മാത്രമുള്ള യുദ്ധാഹ്വാനമാണ് ആദ്യത്തെ ആയത്. ബദ്റില്‍ യുദ്ധം ചെയ്യേണ്ടി വന്ന മുസ്‍ലിംകള്‍ക്ക് ആളും അര്‍ത്ഥവും നന്നേ കുറവായിരുന്നു. ബദ്റിലേക്ക് അള്ളാഹു മലക്കുകളെ ഇറക്കി സഹായിച്ചു. ആ യുദ്ധത്തിന് വേണ്ടി വന്ന മലക്കുകള്‍ക് അള്ളാഹു നല്‍കിയ നിര്‍ദേശമാണ് രണ്ടാമത്ത ആയത്. യുദ്ധം ചെയ്യപ്പെടാന്‍ അര്‍ഹരായവരോട് മാത്രമാണ് ഇസ്‍ലാം യുദ്ധം ചെയ്യുക.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.