ഞാന്‍ ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണ്. ഞങ്ങളുടെ രണ്ടു വീട്ടുകാരും ഈ കാര്യം നടത്താം എന്നും തീരുമാനിച്ചിരുന്നു .എന്നാല്‍ ഇപ്പോള്‍ അവളുടെ വീട്ടുകാര്‍ ഇതിനു സമ്മതിക്കുന്നില്ല .ഈ നികാഹ് നല്ല രീതിയില്‍ നടക്കാന്‍ എന്തെങ്കിലും വഴി (സ്വലാത്തോ ദിക്റോ) ഉണ്ടോ .ഞാന്‍ ഇപ്പോള്‍ വലിയ മനഃപ്രയാസം അനുഭവിക്കുന്നുണ്ട് ഇതിനൊരു മാര്‍ഗ്ഗം ഉണ്ടോ?
ചോദ്യകർത്താവ്
ഇര്‍ശാദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
വിവാഹം എന്നത് രണ്ട് വ്യക്തികള് എന്നതിനേക്കാള് രണ്ട് കുടുംബങ്ങള് തമ്മിലുള്ള ബന്ധം എന്നാണ്. അതിനാല് കുടുംബം അംഗീകരിച്ച ബന്ധങ്ങളാണ് നല്ലത്. സൂചിപ്പിച്ച പോലെ ആദ്യം സമ്മതം മൂളുകയും പിന്നീട് എതിര്പ്പ് കാണിച്ചു എന്നുമാണ്. എന്താണ് പിന്നീട് എതിര്ക്കാനുള്ള കാരണം എന്ന് അന്യേഷിക്കുന്നത് നല്ലതായിരിക്കും. അസുഖം എന്താണ് എന്നറിയാതെ ചികിത്സിക്കാന് കഴിയില്ലല്ലോ.
നാം മനുഷ്യര് അല്ലാഹുവിന്റെ അടിമകളാണ്. അവന് വിധിച്ചത് തീര്ച്ചായും നമ്മുടെ ജീവിതത്തില് ഉണ്ടാകും. ആ വിധിയെ തട്ടി നീ്ക്കാന് അല്ലാഹുവിനോടുള്ള പ്രാര്ത്ഥനക്ക് മാത്രമേ സാധിക്കൂ. നമ്മെ കുറിച്ച് നമ്മേക്കാള് അറിയുന്നവന് അല്ലാഹുവാണ്. ഓരോ സമയത്തും നമുക്ക് ഏറ്റവും നല്ലത് എന്താണ് എന്ന് അറിയുന്നവനും ചെയ്യുന്നവനും അല്ലാഹുവാണ്. അതിനാല് അവനില് തവക്കുല് ചെയ്ത് ആത്മവിശ്വാസത്തോടെ പ്രാര്ത്ഥന നിരതനാകുക. മനഃപ്രയാസത്തിന്റ ആവശ്യമല്ല. ദിക്റുകളും ഖുര്‍ആനും അല്ലാഹുവിനെ കുറിച്ചുള്ള ചിന്തയും മനസ്സിനു ശാന്തി നേടിത്തരും. മനഃപ്രയാസങ്ങളില്‍ രക്ഷപ്പെടാന്‍ നബി(സ) രാവിലെയും വൈകുന്നേരവും പ്രാര്‍ത്ഥിക്കാന്‍ കല്പിച്ച ദൂആയാണ് താഴെ കൊടുത്തിരിക്കുന്നത്.اللَّهُمَّ إِني أعُوذُ بِكَ مِنَ الهَمّ والحُزن وأعُوذُ بِكَ مِنَ العَجْزِ والكَسَلِ، وأعُوذُ بِكَ مِنَ الجُبْنِ والبُخلِ، وأعوذُ بِكَ مِنْ غَلَبَةِ الدَّيْنِ وَقَهْرِ الرّجالِ
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ