സകാത്ത് സ്വന്തം സഹോദരിയുടെ കല്യാണച്ചെലവിനുള്ള തുകയായി നല്‍കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് നാഫി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സഹോദരിക്ക് സകാത്ത് കൊടുക്കുമ്പോള്‍ അവള്‍ സകാത്ത് വാങ്ങാന്‍ അര്‍ഹതപ്പെട്ട ആളാവണം. പുറമെ താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായ സഹോദരി ആണെങ്കില്‍ ആ സഹോദരിക്ക് സകാത്ത് കൊടുക്കാന്‍ പറ്റുകയില്ല. അഥവാ സകാത്ത് വാങ്ങാന്‍ അര്‍ഹരായ താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരല്ലാത്ത ആര്‍ക്കും സകാത്ത് കൊടുക്കുകയും അവരുടെ വിവാഹച്ചെലവ് പോലോത്ത ആവശ്യങ്ങള്‍ക്ക് സകാത്ത് പണം വിനിയോഗിക്കുകയും ചെയ്യാം. ഈ വിഷയത്തില്‍ മുമ്പ് പ്രസിദ്ധീകരിച്ച ചോദ്യം ഇവിടെ വായിക്കാം കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter