ദജ്ജാല്‍ ജീവിച്ചിരിപ്പുണ്ടെന്നും ദജ്ജാലിനെ ഗവേഷണത്തിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്നും ഒരു ഡോക്യുമെന്ററിയില്‍ കേള്‍ക്കാന്‍ സാധിച്ചു ഇത് സത്യമാണോ?

ചോദ്യകർത്താവ്

ഉവൈസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദജ്ജാല്‍ നബി തങ്ങളുടെ കാലത്ത് തന്നെ ജീവിച്ചിരിക്കുന്നുവെന്നതിലേക്ക് വ്യക്തമായി സൂചന നല്‍കുന്ന പല സ്വഹീഹായ ഹദീസുകളുമുണ്ട്. ഇബ്നു സ്വാഇദ് എന്ന ഒരാളെ കുറിച്ച് ദജ്ജാലാണെന്ന് ചില സ്വഹാബികള്‍ തന്നെ സംശയിക്കുകയും മറ്റു ചിലര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. ഇമാം മുസ്‍ലിം ഉദ്ധരിച്ച ഒരു ഹദീസ് കാണുക: عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ: صَحِبْتُ ابْنَ صَائِدٍ إِلَى مَكَّةَ، فَقَالَ لِي: أَمَا قَدْ لَقِيتُ مِنَ النَّاسِ، يَزْعُمُونَ أَنِّي الدَّجَّالُ، أَلَسْتَ سَمِعْتَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ: «إِنَّهُ لَا يُولَدُ لَهُ» قَالَ: قُلْتُ: بَلَى، قَالَ: فَقَدْ وُلِدَ لِي، أَوَلَيْسَ سَمِعْتَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ: «لَا يَدْخُلُ الْمَدِينَةَ وَلَا مَكَّةَ» قُلْتُ: بَلَى، قَالَ: فَقَدْ وُلِدْتُ بِالْمَدِينَةِ، وَهَذَا أَنَا أُرِيدُ مَكَّةَ، قَالَ: ثُمَّ قَالَ لِي فِي آخِرِ قَوْلِهِ: أَمَا، وَاللهِ إِنِّي لَأَعْلَمُ مَوْلِدَهُ وَمَكَانَهُ وَأَيْنَ هُوَ، قَالَ: فَلَبَسَنِي അബു സഈദുല്‍ ഖുദ്രി (റ)പറയുന്നു: ഞാന്‍ ഇബ്നു സ്വഇദിനോട് കൂടെ മക്കയിലേക്ക് പോയി. അപ്പോള്‍ ഇബ്നു സ്വാഇദ് എന്നോട് പറഞ്ഞു: ജനങ്ങളൊക്കെ എന്നെ കുറിച്ച് ഞാന്‍ ദജ്ജാലാണെന്ന് പറയുന്നു. ദജ്ജാലിന് മക്കളുണ്ടാവില്ല എന്ന് നബി തങ്ങള്‍ പറയുന്നത് നീ കേട്ടിട്ടില്ലേ. ഞാന്‍ അതേ എന്ന് പറഞ്ഞു. അപ്പോള്‍ അയാള്‍ പറഞ്ഞു എന്നാല്‍ എനിക്ക് കുട്ടികളുണ്ടായിട്ടുണ്ട്. മക്കയിലും മദീനയിലും പ്രവേശിക്കുകയില്ല എന്ന് നബി പറയുന്നത് കേട്ടിട്ടില്ലേ. ഞാന്‍ പറഞ്ഞു അതെ. അപ്പോള്‍ അയാള്‍ പറഞ്ഞു: ഞാന്‍ ജനിച്ചത് മദീനയിലും ഞാന്‍ ഇപ്പോള്‍ പോവുന്നത് മക്കയിലേക്കുമാണ്. പിന്നെ എന്നോട് അയാള്‍ പറഞ്ഞു. എന്നാല്‍ അള്ളാഹുവാണ് സത്യം ദജ്ജാലിന്റെ ജന്മസ്ഥലവും സമയവും അവന്‍ ഇപ്പോള്‍ എവിടെയാണെന്നും എനിക്കറിയാം. അബൂ സഈദുല്‍ ഖുദ്രി (റ)പറയുന്നു: അപ്പോള്‍ എനിക്ക് അവന്‍ തന്നെയാണ് ദജ്ജാലെന്ന് സംശയം തോന്നി. മുസ്‍ലിമിലെത്തന്നെ മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം:عَنْ مُحَمَّدِ بْنِ الْمُنْكَدِرِ، قَالَ: رَأَيْتُ جَابِرَ بْنَ عَبْدِ اللهِ يَحْلِفُ بِاللهِ أَنَّ ابْنَ صَائِدٍ الدَّجَّالُ، فَقُلْتُ: أَتَحْلِفُ بِاللهِ؟ قَالَ: «إِنِّي سَمِعْتُ عُمَرَ يَحْلِفُ عَلَى ذَلِكَ عِنْدَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَلَمْ يُنْكِرْهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ മുഹമ്മദ് ബ്നു ല്‍ മുന്‍കദിര്‍ (റ)പറയുന്നു: ജാബിറു ബ്നു അബ്ദില്ലാഹ് (റ) ഇബ്നു സ്വഇദ് ദജ്ജാലാണെന്ന് സത്യം ചെയ്യുന്നത് ഞാന്‍ കണ്ടു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഉമര്‍ (റ) നബി (സ) തങ്ങളുടെ സന്നിധിയില്‍ വെച്ച് ഇങ്ങനെ സത്യം ചെയ്യുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. നബി തങ്ങള്‍ വിരോധിച്ചതുമില്ല. ഇബ്നു സ്വഇദിനെ നബിയും (സ) സ്വഹാബതും സന്ദര്‍ശിച്ചു. ദജ്ജാലാണെന്ന് സംശയം തോന്നിയപ്പോള്‍ ഉമര്‍ (റ) വധിക്കാന്‍ സമ്മതം ചോദിച്ചു. അപ്പോള്‍ നബി തങ്ങള്‍ പറഞ്ഞു: ദജ്ജാലാണെങ്കില്‍ കൊല്ലാന്‍ നീ ഏല്‍പിക്കപ്പെട്ടിട്ടില്ല. (കാരണം ഈസാ നബിയാണല്ലോ ദജ്ജാലിനെ കൊല്ലുക) അല്ലെങ്കില്‍ കൊല്ലുന്നതില്‍ ഒരു നന്മയുമില്ലെ. എന്ന് അര്‍ത്ഥം വരുന്ന ഹദീസ് ബുഖാരിയിലും കാണാം. ഇത്തരം തെളിവുകളുള്ളത് കൊണ്ട് ദജ്ജാല്‍ ഇന്ന് ജീവിച്ചിരിക്കുന്നുവെന്നോ ഗവേഷണത്തിലൂടെയോ അന്വേഷണത്തിലൂടെയോ കണ്ടെത്താമെന്നോ ആരെങ്കിലും പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. അത് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നതിന് വിരോധമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter