റമദാൻ മാസമായാൽ, ധാരാളം സ്ത്രീകൾ വീടുകൾ തോറും കയറി പണത്തിനായി കൈനീട്ടുന്നു. ഇത്,യാചന അല്ലേ? യാചനയുടെ ഇസ്ലാമിക വിധിഎന്ത് ?

ചോദ്യകർത്താവ്

ABOOBACKER KP

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. യാചന പൊതുവേ ഇസ്‍ലാം നിരുത്സാഹപ്പെടുത്തിയ കാര്യമാണ്. യാചനയെ നിരുത്സാഹപ്പെടുത്തിക്കൊണ്ടും ശക്തമായി വിമര്‍ശിച്ച് കൊണ്ടും പല ഹദീസുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നബി (സ്വ) പറയുന്നു: من سأل الناس أموالهم تكثراً فإنما يسأل جمراً فليستقل أو ليستكثر സമ്പത്ത് വര്‍ദ്ധനവ് ലക്ഷ്യം വെച്ച് ജനങ്ങളോട് യാചിക്കുന്നവന്‍ തീക്കട്ടയാണ് ചോദിച്ചു കൊണ്ടിരിക്കുന്നത്. ഉദ്ദേശിക്കുന്നുവെങ്കില്‍ കുറക്കട്ടെ അല്ലെങ്കില്‍ അധികം ചോദിച്ച് കൊള്ളട്ടെ. വിശദ വായനക്ക് നേരെത്തെ നല്‍കിയ മറുപടി ഇവിടെ വായിക്കാം.

ASK YOUR QUESTION

Voting Poll

Get Newsletter