സംസം വെള്ളം മറ്റ് വെള്ളവുമായി ചേര്‍ത്ത് ഉപയോഗിക്കരുത് എന്ന് പറഞ്ഞുകേട്ടു. ഇതില്‍ വാസ്തവമുണ്ടോ ?
ചോദ്യകർത്താവ്
ഹസന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
സംസം വെള്ളത്തില്‍ മറ്റു വെള്ളം ചേര്‍കുന്നത് കൊണ്ട് വിരോധമില്ല. നസാഈ ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ത്വല്‍ഖ് ബ്നു അലി പറയുന്നു, ഞങ്ങള്‍ ഒരു സംഘം നബിയുടെ സന്നിധിയില്‍വന്ന് തൌഹീദ് കൊണ്ട് ബൈഅത് ചെയ്തു, ഞങ്ങള്‍ പറഞ്ഞു ഞങ്ങളുടെ നാട്ടില്‍ ഒരു ചര്‍ച്ചുണ്ട്. (ഞങ്ങളത് പള്ളിയാക്കാനുദ്ദേശിക്കുന്നു, ബറകതിനു വേണ്ടി) റസൂല്‍ വുദൂ ചെയ്ത വെള്ളത്തിന്റെ ബാക്കി ഹദ്‍യയായി ഞങ്ങള്‍ ആവശ്യപ്പെട്ടു. റസൂല്‍ വുദൂ എടുത്ത് ബാക്കി ഞങ്ങള്‍ക്ക് നല്കി. എന്നിട്ട് പറഞ്ഞു നിങ്ങള്‍ അവിടെ ചെന്ന് ആ ചര്‍ച് രൂപമാറ്റം വരുത്തി ഈ വെള്ളം അവിടെ കുടഞ്ഞ് പള്ളിയാക്കി മാറ്റുക. ഞങ്ങള്‍ പറഞ്ഞു നബിയേ വഴിദൂരം കൂടുതലാണ്. ശക്തമായ ചൂടുമുണ്ട് , വെള്ളം തീര്‍ന്ന് പോവുമല്ലോ. റസൂല്‍ പറഞ്ഞു നിങ്ങളതില്‍ വെള്ളം ചേര്‍തുകൊള്ളുക , അതിന് ബറകത് കൂടുകയേ ചെയ്യൂ.
ഇതു പോലെ സംസമിനെയും പരിഗണിക്കാം. വെള്ളം ചേര്‍ത്താലും സംസമിന്റെ ശ്രേഷ്ടത അതിനുണ്ടാവും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.