എന്ത് കൊണ്ടാണ് ഇസ്ലാം അടിമത്തം നിരോധിക്കാതിരുന്നത് ?. നബി (സ) ക്ക് പോലും അടിമകളുണ്ടായിരുന്നു എന്നതും അടിമസ്ത്രീകളുമായി ബന്ധപ്പെടാമെന്നുള്ളതൊക്കെ അടിമത്തത്തെ പ്രോത്സാഹിപ്പിക്കുന്നതല്ലേ?.

ചോദ്യകർത്താവ്

ശിനാസ്‌

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. അടിമ സമ്പ്രദായം ഇസ്‍ലാം നിരോധിച്ചിട്ടില്ല, അതിന് പല കാരണങ്ങളുമുണ്ട്. അടിമത്തം എന്നത് രക്ത ചിന്തലുകളില്ലാത്ത ഒരു യുദ്ധമുറകൂടിയാണ്. തങ്ങളുടെ ഭാര്യമാരും കുട്ടികളുമൊക്കെ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട് അടിമകളാക്കപ്പെടുമെന്ന് ഭയന്നാല്‍ ശത്രുക്കള്‍ യുദ്ധത്തിന് തയ്യാറെടുക്കില്ല. മുന്‍കാലങ്ങളില്‍ നിരന്തരമായി യുദ്ധം നടന്നിരുന്നു. യുദ്ധത്തടവുകാര്‍ അടിമകളാക്കപ്പെടുകയെന്നത് അന്നത്തെ നടപ്പു സമ്പ്രദായമായിരുന്നു. വളരെയധികം മുസ്‍ലിംകള്‍ അടിമകളാക്കപ്പെട്ടിരുന്ന ആ കാലങ്ങളില്‍ മുസ്‍ലിംകള്‍ക് അടിമകള്‍ നിരോധിക്കപ്പെട്ടാല്‍ ശത്രുവിന് യുദ്ധത്തിന് പ്രോത്സാഹനമാവുമെന്നതിന് പുറമെ മുസ്‍ലിം അടിമകള്‍ മോചിപ്പിക്കപ്പടാനുള്ള വഴികൂടി അടക്കപ്പെടലാണത്. കാരണം ബന്ധിക്കൈമാറ്റങ്ങള്‍ സാധാരണയായി അന്ന് നടക്കാറുണ്ടായിരുന്നു. വെറും യുദ്ധത്തടവുകാരായി പിടിച്ചാല്‍ അത് വലിയ സാമ്പത്തിക ബാധ്യതയുമാവും. അത് കൊണ്ടായിരുന്നു ബന്ധികളെ അടിമകളാക്കി വീതിച്ച് നല്‍കിയിരുന്നത്. ഒട്ടകം കഴിഞ്ഞാല്‍ അന്നത്തെ ഏറ്റവും വലിയ സമ്പത്ത് അടിമകളായിരുന്നു. ഒറ്റയടിക്ക് അടിമസമ്പ്രദായം നിരോധിക്കുകയെന്നത് വലിയ സാമ്പത്തിക മാന്ദ്യത്തിനും കാരണമാവും. അത് കൊണ്ട് തന്നെ പടിപടിയായി അടിമകള്‍ ഇല്ലാതെയാവുന്ന വ്യവസ്ഥയാണ് ഇസ്‍ലാം സ്വീകരിച്ചത്. ആദ്യം സ്വന്തം കുടുംബാംഗങ്ങളെ പോലെ അടിമകളെ പരിഗണിക്കാന്‍ ഇസ്‍ലാം കല്‍പിച്ചു. മാപിതാക്കളോടും ബന്ധുക്കളോടും പെരുമാറുന്ന പോലെ അടിമകളോടും വര്‍ത്തിക്കണമെന്ന് അള്ളാഹു കല്‍പിച്ചു. അള്ളാഹു പറയുന്നു: وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَى وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنْبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ إِنَّ اللَّهَ لَا يُحِبُّ مَنْ كَانَ مُخْتَالًا فَخُورًا നബി തങ്ങള്‍ പറയുന്നു: അടിമകള്‍ നിങ്ങളുടെ സഹോദരങ്ങളാണ് നിങ്ങള്‍ ഭക്ഷണം കഴിക്കുന്ന പോലെ അവര്‍കും ഭക്ഷണം നല്‍കുക, നിങ്ങള്‍ വസ്ത്രം ധരിക്കുന്ന പോലെ അവരെയു ധരിപ്പിക്കുക, അവര്‍ക്ക് സാധ്യമല്ലാത്ത ജോലികള്‍ അവരെ ഏല്‍പിക്കരുത്, അങ്ങനെ ഏല്‍പിക്കുന്നുവെങ്കില്‍ നിങ്ങളും അവരെ സഹായിക്കുക. സ്വന്തം മക്കളോട് പെരുമാറുന്ന പോലെ അവരോട് പെരുമാറുക. ഇതാണ് അടിമകളോടുള്ള ഇസ്‍ലാം നിര്‍ദേശിച്ച പെരുമാറ്റ രീതി. സംസാരിക്കാന്‍ പോലുമാവാതെ നബി തങ്ങള്‍ മരണ ശയ്യയില്‍ കിടക്കുമ്പോള്‍ നബിതങ്ങള്‍ വസ്വിയ്യത് ചെയ്തത് നിസ്കാരം നിര്‍വഹിക്കാനും അടിമകളോട് നല്ല നിലയില്‍ പെരുമാറാനുമാണ്. വിത്യസ്ത മാര്‍ഗങ്ങളിലൂടെ അടിമകള്‍ ഉടലെടുത്തിരുന്നു. ആ മാര്‍ഗങ്ങളൊക്കെ ഇസ്‍ലാം കൊട്ടിയടച്ചു. യുദ്ധത്തിലൂടെ അടിമകള്‍ ഉടലെടുക്കുന്ന മാര്‍ഗം മാത്രമാണ് ഇസ്‍ലാം തുറന്നിട്ടത്. അതിന്റെ ന്യായവും വ്യക്തവുമായ ലക്ഷ്യം നാം മുമ്പ് വിശദീകരിച്ചു. കൂടാതെ അടിമ വിമോചനത്തെ ഇസ്‍ലാം അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. പലതെറ്റുകള്‍കും പ്രായശ്ചിത്തമായി ഇസ്‍ലാം നിര്‍ദേശിച്ചത് അടിമവിമോചനമാണ്. ഇത്രമേല്‍ അടിമവിമോചനത്തെ പ്രോത്സാഹിപ്പിച്ച നബിതങ്ങള്‍ അടിമകളെ ഉപയോഗിച്ചത് ആ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കാനല്ല മറിച്ച് അടിമകളോട് എങ്ങനെ പെരുമാറണമെന്ന് നബിയില്‍ നിന്ന് ലോകത്തിന് പഠിക്കാനായിരുന്നു. അടിമകളുമായി ലൈംഗികമായി ബന്ധപ്പെടാമെന്ന് ഇസ്‍ലാം കല്‍പിച്ചതും ഒരര്‍ത്ഥത്തില്‍ അടിമ വിമോചനം തന്നെ. കാരണം അടിമകളെ  വിവാഹം ചെയ്ത് നല്‍കിയാല്‍ അതില്‍ നിന്നുണ്ടാവുന്ന സന്താനങ്ങളെല്ലാം അടിമകളാവുമെന്നത് കൊണ്ട് വീണ്ടും അടിമകള്‍ ഉണ്ടാവാനുള്ള മാര്‍ഗമായി മാറുമത്. അത് കൊണ്ട് തന്നെ ഉടമക്ക് അനുവാദം നല്‍കലാണ് പിന്നീടുള്ള മാര്‍ഗം, അതുണ്ടായില്ലെങ്കില്‍ ലൈംഗികരാചകത്തിന് വഴി വെച്ചേക്കാം. മാത്രമല്ല, അതും ഒരു വിമോചനത്തിന് കാരണമായേക്കാം, ഈ അടിമയില്‍ ഉടമക്ക് മക്കളുണ്ടായാല്‍ ഉടമയുടെ മരണ ശേഷം ഈ അടിമസ്ത്രീ വിമോചിതയാവും. കൂടുതല്‍ അറിയാന്‍ നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter