ആണ്‍കുട്ടി ജനിച്ചാല്‍ എത്ര വയസ്സ് വരെയാണ് അഖീഖത് അറുക്കേണ്ടത്?. ഇരട്ട കുട്ടികളെങ്കില്‍ ഓരോരുത്തര്‍ക്കും പ്രത്യേകം അറുക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

ശൌകതലി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഒരു കുട്ടി ജനിച്ചാല്‍ ചെയ്യേണ്ട സുന്നതായ കാര്യങ്ങള്‍ ധാരാളമുണ്ട്. അതില്‍ ഏറെ പ്രധാനമാണ് അഖീഖ അറുക്കല്‍. ജനിച്ചത് മുതല്‍ പ്രായപൂര്‍ത്തിയാവുന്നതുവരെ ഇത് രക്ഷിതാവിനാണ് സുന്നത്. പ്രായപൂര്‍ത്തിയായാല്‍ അത് പിതാവില്‍നിന്ന് വ്യക്തിയിലേക്ക് നീങ്ങുന്നു. അഥവാ, തനിക്ക് വേണ്ടി അഖീഖത് അറുത്തിട്ടില്ലെങ്കില്‍ സ്വന്തത്തിന് വേണ്ടി അറുക്കാവുന്നതാണെന്നര്‍ത്ഥം. പെണ്‍കുട്ടിക്ക് ഒരു ആടും ആണ്‍കുട്ടിക്ക് രണ്ട് ആടും അറുക്കലാണ് സുന്നതിന്റെ പൂര്‍ണ്ണമായ രൂപം. ഒരു മാടിന്റെ അല്ലെങ്കില്‍ ഒട്ടകത്തിന്റെ ഏഴിലൊരു ഭാഗം പെണ്‍കുട്ടിക്ക് രണ്ട് ഭാഗം ആണ്‍കുട്ടിക്ക്  എന്ന തോതിലും അറുക്കാവുന്നതാണ്. ഇരട്ട കുട്ടികള്‍ക്ക് ആടാണ് അറുക്കുന്നതെങ്കില്‍ വിത്യസ്തമായി അറുക്കേണ്ടതാണ്. ഒട്ടകമോ മാടോ ആണെങ്കില്‍ വെവ്വെറെയായി അറുക്കേണ്ടതില്ല. അഖീഖതുമായി ബന്ധപ്പെട്ട് മുമ്പ് നാം വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter