ഖിയാമുല്ലൈല്‍ നിസ്കാരത്തിന്റെ നിയ്യത് എങ്ങനെ വെക്കണം? ഗള്‍ഫ്‍ നാടുകളില്‍ ചില പള്ളികളില്‍ തറാവീഹ് നിസ്കരിച്ചു പിന്നീട് ഖിയാമുല്ലൈല്‍ വേറെ ഇമാമിന്റെ കൂടെയോ അതെ ഇമാമിന്റെ കൂടെയോ നിസ്കരിക്കുമ്പോള്‍ തറാവീഹ് നിയ്യത് വെച്ചാല്‍ ഇമാമിന്റെ കൂടെ തറാവീഹ് നിസ്കരിച്ച കൂലി കിട്ടുമോ?

ചോദ്യകർത്താവ്

മുജീബ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. രാത്രി ഒന്നുറങ്ങി എണീറ്റ ശേഷം നിസ്കരിക്കുന്നതിനെയാണ് ഖിയാമുല്ലൈല്‍ എന്ന് പറയുന്നത്. ഗള്‍ഫ്നാടുകളില്‍ ചിലയിടത്തൊക്കെ വിത്റ് നിസ്കാരമാണ് ഖിയാമുല്ലൈല്‍ ആയി നിര്‍വ്വഹിക്കപ്പെടുന്നത്. എന്നാല്‍, ഹറമില്‍ അത് തഹജജുദ് എന്ന നിലയിലാണ് നിസ്കരിക്കുന്നതെന്നാണ് മനസ്സിലാവുന്നത്. വിത്റായാണ് നിസ്കരിക്കുന്നതെങ്കില്‍ വിത്റിന്റെ നിയ്യതും തഹജ്ജുദെങ്കില്‍ അങ്ങനെയുമാണ് നിയ്യത് ചെയ്യേണ്ടത്. ഖിയാമുല്ലൈല്‍ നിസ്കരിക്കുന്ന ഇമാമിന് പിന്നില്‍ തറാവീഹ് നിസ്കരിച്ചാല്‍ നിസ്കാരം ശരിയാവുമെങ്കിലും ജമാഅതിന്റെ ഫദീലത് ലഭിക്കുകയില്ല. ഫദീലത് ലഭിക്കുമെന്ന് പറഞ്ഞ പണ്ഡിതന്മാരുമുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter