പള്ളിയിലേക്ക് കൊടുക്കാന്‍ കരുതിയ സംഖ്യ മറ്റൊരാള്‍ക് കൊടുക്കാന്‍ പറ്റുമോ?
ചോദ്യകർത്താവ്
മുനീര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
കരുതല്‍ കൊണ്ട് മാത്രം ഒരു ആരാധനയും നിര്‍ബന്ധമാവില്ല. ഉദാഹരണമായി ഒരു സുന്നത് നിസ്കാരം നിര്‍വഹിക്കണമെന്ന് ഒരാള്‍ കരുതിയാല്‍ അതു നിര്‍വഹിക്കല്‍ അവനു നിര്‍ബന്ധമല്ല. എന്ന പോലെ പള്ളിയിലേക്ക് നിശ്ചിത സംഖ്യ നല്‍കാന്‍ കരുതിയത് കൊണ്ട് ആ സംഖ്യ നല്‍കല്‍ നിര്‍ബന്ധമാവില്ല. അത് മറ്റാര്‍ക്കെങ്കിലും നല്‍കുകയോ ആര്‍ക്കും നല്‍കാതിരിക്കുകയോ ചെയ്യാം. പക്ഷെ ഏതെങ്കിലും ഒരാരാധന നിര്‍വഹിക്കാന്‍ കരുതിയാല്‍ ആ ആരാധന നിര്‍വഹിക്കല്‍ ശക്തമായ സുന്നതാണ്. പറയുകയാണ് ചെയ്തതെങ്കില്‍ പറഞ്ഞ പദത്തിനനുസരിച്ച് അതിന്റെ വിധി മാറും. നിര്‍ബന്ധമായും ചെയ്യുമെന്നറിയിക്കുന്ന പദം പറയുകയോ പറഞ്ഞ പദം കൊണ്ട് നിര്‍ബന്ധമായും ചെയ്യുമെന്ന് കരുതുകയോ ചെയ്താല്‍ പറഞ്ഞ സംഖ്യ പറഞ്ഞ സ്ഥലത്തേക്ക് തന്നെ നല്‍കല്‍ നിര്‍ബന്ധമാണ്. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ